---
title: "ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്ററിന്റെ നേതൃത്വത്തിൽ പേരാവൂരിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു"
english_title: "An anti-drug rally and audience was organized at Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78286/an-anti-drug-rally-and-audience-was-organized-at-peravoor"
published_at: "2022-11-03T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63636d03a778c_Picsart_22-11-03_12-47-21-191.jpg"
keywords: []
---

# ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്ററിന്റെ നേതൃത്വത്തിൽ പേരാവൂരിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു

> **Lead Summary:** **പേരാവൂർ**: ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്ററിന്റെ നേതൃത്വത്തിൽ പേരാവൂരിൽ ലഹരി വിരുദ്ധ റാലിയും സദസ്സും സംഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടി പേരാവൂർ എ എസ് ഐ ബാബു തോമസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് സിവിൽ എക്സൈസ് ഓഫീസർ ശിവദാസൻ പി എസ് വിദ്യാർത്ഥികൾക്ക് ക്ലാസ് നൽകി .

## Article Content

**പേരാവൂർ**: ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്ററിന്റെ നേതൃത്വത്തിൽ പേരാവൂരിൽ ലഹരി വിരുദ്ധ റാലിയും സദസ്സും സംഘടിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടി പേരാവൂർ എ എസ് ഐ ബാബു തോമസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് സിവിൽ എക്സൈസ് ഓഫീസർ ശിവദാസൻ പി എസ് വിദ്യാർത്ഥികൾക്ക് ക്ലാസ് നൽകി .

പേരാവൂർ ടൗണിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ റാലിയും നടത്തി. ശ്രീ ശങ്കരാചാര്യ പേരാവൂർ സെന്റർ മാനേജർ ആർ.കെ സുജിൻ അധ്യക്ഷനായ പരിപാടിയിൽ അക്കൗണ്ടിങ് ഡിപ്പാർട്ട്മെന്റ് ഹെഡ് അനിൽ കുമാർ സ്വാഗതവും വൈബ്സ് ഡിപ്പാർട്ട്മെന്റ് ഹെഡ് സിസ്ന നന്ദിയും പറഞ്ഞു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78286/an-anti-drug-rally-and-audience-was-organized-at-peravoor)