---
title: "കിസാൻസഭ സംസ്ഥാന ക്യാമ്പ് 5നും 6നും പറശ്ശിനിയിൽ"
english_title: "Kisansabha state camp on 5th and 6th at Parassini"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78300/kisansabha-state-camp-on-5th-and-6th-at-parassini"
published_at: "2022-11-03T13:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6363781fa4d6e_Picsart_22-11-03_13-38-08-519.jpg"
keywords: []
---

# കിസാൻസഭ സംസ്ഥാന ക്യാമ്പ് 5നും 6നും പറശ്ശിനിയിൽ

> **Lead Summary:** കണ്ണൂർ: അഖിലേന്ത്യാ കിസാൻ സഭ (എ.ഐ.കെ.എസ് ) സംസ്ഥാന നേതൃത്വ ക്യാമ്പ് അഞ്ചിനും ആറിനും പറശ്ശിനിക്കടവ് കെ.വി. മൂസാൻകുട്ടി മാസ്റ്റർ നഗറിൽ നടക്കും. 14 ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 225 പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കും. അഞ്ചിന് രാവിലെ പത്തിന് കൃഷി - കർഷക - ക്ഷേമ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.

## Article Content

കണ്ണൂർ: അഖിലേന്ത്യാ കിസാൻ സഭ (എ.ഐ.കെ.എസ് ) സംസ്ഥാന നേതൃത്വ ക്യാമ്പ് അഞ്ചിനും ആറിനും പറശ്ശിനിക്കടവ് കെ.വി. മൂസാൻകുട്ടി മാസ്റ്റർ നഗറിൽ നടക്കും. 14 ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 225 പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കും. അഞ്ചിന് രാവിലെ പത്തിന് കൃഷി - കർഷക - ക്ഷേമ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.

രാജ്യത്തിലെയും കേരളത്തിലെയും കാർഷിക വിഷയങ്ങളും കർഷകന്റെ പ്രശ്നങ്ങളും സംസ്ഥാനത്തിലെ കിസാൻ സഭ സംഘടന കാര്യങ്ങളും ദ്വിദിന ക്യാമ്പ് ചർച്ച ചെയ്യും. കർഷക പ്രസ്ഥാനവും ഇന്ത്യയുടെ ഭാവിയും എന്ന വിഷയത്തിൽ സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം എം.പി അഡ്വ.പി.സന്തോഷ് കുമാർ പ്രഭാഷണം നടത്തും.

കിസാൻ സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി ,സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെ. വേണുഗോപാലൻ നായർ , ജനറൽ സെക്രട്ടറി വി. ചാമുണ്ണി , സെക്രട്ടറി എ പ്രദീപൻ ഉൾപ്പെടെയുള്ള ദേശീയ ,സംസ്ഥാന നേതാക്കൾ ക്യാമ്പിൽ പങ്കെടുക്കും. സി പി ഐ നേതാക്കളായ സി എൻ ചന്ദ്രൻ, സിപി മുരളി, സിപി സന്തോഷ് കുമാർ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിക്കും.

വാർത്താസമ്മേളനത്തിൽ കിസാൻ സഭ സംസ്ഥാന സെക്രട്ടറി എ.പ്രദീപൻ , സ്വാഗത സംഘം ചെയർമാൻ സി.പി. സന്തോഷ് കുമാർ , ജനറൽ കൺവീനർ സി.പി. ഷൈജൻ, ട്രഷറർ പി.കെ.മുജീബ് റഹ്മാൻ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78300/kisansabha-state-camp-on-5th-and-6th-at-parassini)