---
title: "റോഡരികിലെ മാലിന്യ നിക്ഷേപം നാട്ടുകാർക്കും കാൽനടയാത്രക്കാർക്കും ദുരിതമാകുന്നു"
english_title: "Garbage piled up on the roadside is a nuisance to locals and pedestrians"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78311/garbage-piled-up-on-the-roadside-is-a-nuisance-to-locals-and-pedestrians"
published_at: "2022-11-03T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636382ec1833e_Picsart_22-11-03_14-28-59-817.jpg"
keywords: []
---

# റോഡരികിലെ മാലിന്യ നിക്ഷേപം നാട്ടുകാർക്കും കാൽനടയാത്രക്കാർക്കും ദുരിതമാകുന്നു

> **Lead Summary:**  **തൊടീക്കളം: **ഇടുമ്പ തൃക്കടാരിപ്പൊയിൽ റോഡിൽ തൊടീക്കളം അമ്പലത്തിന് സമീപം റോഡരികിൽ അറവ് മാലിന്യം ചാക്കുകളിൽ നിറച്ച് കൊണ്ടുവന്ന് നിഷേപിക്കുന്നത് നാട്ടുകാർക്കും കാൽനടയാത്രക്കാർക്കും ദുരിതമാകുന്നു. രാത്രികാലങ്ങളിൽ വാഹനത്തിലെത്തിയാണ് ഇത്തരം മാലിന്യങ്ങൾ നിക്ഷേപിക്കുന്നതെന്ന് സംശയിക്കുന്നതായി പൊതു പ്രവർത്തകനായ കെ. പ്രദീപൻ പറഞ്ഞു. ഈ പ്രദേശത്ത് സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചു കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

 **തൊടീക്കളം: **ഇടുമ്പ തൃക്കടാരിപ്പൊയിൽ റോഡിൽ തൊടീക്കളം അമ്പലത്തിന് സമീപം റോഡരികിൽ അറവ് മാലിന്യം ചാക്കുകളിൽ നിറച്ച് കൊണ്ടുവന്ന് നിഷേപിക്കുന്നത് നാട്ടുകാർക്കും കാൽനടയാത്രക്കാർക്കും ദുരിതമാകുന്നു. രാത്രികാലങ്ങളിൽ വാഹനത്തിലെത്തിയാണ് ഇത്തരം മാലിന്യങ്ങൾ നിക്ഷേപിക്കുന്നതെന്ന് സംശയിക്കുന്നതായി പൊതു പ്രവർത്തകനായ കെ. പ്രദീപൻ പറഞ്ഞു. ഈ പ്രദേശത്ത് സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചു കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ധാരാളം ആളുകൾ തൊടീക്കളം ക്ഷേത്രം , പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്ക് കാൽ നടയായി വരുന്ന വഴിയിൽ മാലിന്യ കൂമ്പാരം ഉണ്ടാകുമ്പോ അതു വഴി തെരുവ് നായകളുടെ ശല്യവും ഇവിടെ വർദ്ധിക്കുന്നു. ഇത് പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നത് തടയണമെന്നാവശ്യപ്പട്ട് വി.പി.നാരായണ മാരാർ വായനശാല അധികൃതർ കണ്ണവം പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നു വായനശാല സെക്രട്ടറി വി.രാമചന്ദ്രൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78311/garbage-piled-up-on-the-roadside-is-a-nuisance-to-locals-and-pedestrians)