---
title: "കൊട്ടിയൂർ പഞ്ചായത്തിലെ മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കമായി"
english_title: "Kottiyoor panchayat medical camp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78327/kottiyoor-panchayat-medical-camp"
published_at: "2022-11-03T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636391433554a_Screenshot_2022-11-03-15-26-00-468_com.opera.mini.native.jpg"
keywords: []
---

# കൊട്ടിയൂർ പഞ്ചായത്തിലെ മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കമായി

> **Lead Summary:** **കൊട്ടിയൂർ**: ജനകീയാസൂത്രണ പദ്ധതി 2022-23ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കൊട്ടിയൂർ പഞ്ചായത്തിലെ മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കമായി.

## Article Content

**കൊട്ടിയൂർ**: ജനകീയാസൂത്രണ പദ്ധതി 2022-23ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കൊട്ടിയൂർ പഞ്ചായത്തിലെ മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കമായി.

ക്യാമ്പുകളുടെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻതുരുത്തിയിൽ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ടി എ ജെയ്സൺ, ജെ പി എച്ച് എൻ പ്രമീള വി എസ് എന്നിവർ സംസാരിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സരുൺ ഘോഷ് രോഗികളെ പരിശോധിച്ചു.

ജെ എച്ച് ഐ ഭാഗ്യശ്രീ എം.പി, സ്റ്റാഫ് നഴ്സ് ജീൻ മേരി, ഫാർമസിസ്റ്റ് അലീന കുര്യൻ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ പഞ്ചായത്തിലെ മറ്റു വാർഡുകളിലും ക്യാമ്പുകൾ നടത്തുമെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78327/kottiyoor-panchayat-medical-camp)