---
title: "ബന്ധുക്കളുടെ മർദ്ദനത്തിൽ കാമുകൻ മരിച്ചതറിഞ്ഞ് പെൺകുട്ടി ജീവനൊടുക്കി"
english_title: "The girl committed suicide after learning "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78334/the-girl-committed-suicide-after-learning"
published_at: "2022-11-03T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636398f12d686_1667471576895.jpg"
keywords: []
---

# ബന്ധുക്കളുടെ മർദ്ദനത്തിൽ കാമുകൻ മരിച്ചതറിഞ്ഞ് പെൺകുട്ടി ജീവനൊടുക്കി

> **Lead Summary:** മീററ്റ് : പ്രണയിച്ചതിന്റെ പേരിൽ തന്റെ പിതാവിന്റെയും ബന്ധുക്കളുുടെയും മർദ്ദനമേറ്റ് കാമുകൻ മരിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത് 19 കാരി. ഇതര മതത്തിൽ പെട്ട 20 കാരനായ യുവാവിനെ സഹപാഠിയെ പ്രണയിച്ചതിന്റെ പേരിലായിരുന്നു പെൺകുട്ടിയുടെ ബന്ധുക്കൾ മർദ്ദിച്ചത്.

## Article Content

മീററ്റ് : പ്രണയിച്ചതിന്റെ പേരിൽ തന്റെ പിതാവിന്റെയും ബന്ധുക്കളുുടെയും മർദ്ദനമേറ്റ് കാമുകൻ മരിച്ചതിന് പിന്നാലെ ആത്മഹത്യ ചെയ്ത് 19 കാരി. ഇതര മതത്തിൽ പെട്ട 20 കാരനായ യുവാവിനെ സഹപാഠിയെ പ്രണയിച്ചതിന്റെ പേരിലായിരുന്നു പെൺകുട്ടിയുടെ ബന്ധുക്കൾ മർദ്ദിച്ചത്.

ഡെറാഡൂണിലെ ആശുപത്രിയിൽ വച്ച് യുവാവ് മരിച്ചു. ഇതിന് പിന്നാലെയാണ് പെൺകുട്ടി ജീവനൊടുക്കിയത്. യുപിയിലെ സഹരൻപൂർ ജില്ലയിലെ റാംപൂർ മണിഹരൻ മേഖലയിലെ ഇസ്ലാംപൂരിലാണ് സംഭവം.

തന്നു സൈനി എന്ന പെൺകുട്ടിയും സിയ-ഉർ-റഹ്മാൻ എന്ന യുവാവും ബിഎസ്‌സി വിദ്യാർത്ഥികളായിരുന്നു. ഇരു കുടുംബങ്ങളിൽ നിന്നും ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും മരിച്ചയാളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണമാണെന്നാണ് സൂചന.

എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ വ്യത്യസ്ത വിശ്വാസങ്ങളിൽ പെട്ടവരാണ് മരിച്ചത് എന്നതിനാൽ വർഗീയ സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്തെ കടകളെല്ലാം അടച്ചു. പൊലീസ് സേനയെ വിന്യസിച്ചതായും അന്വേഷണം നടക്കുന്നുണ്ടെന്നും അതിനനുസരിച്ച് നടപടിയെടുക്കുമെന്നും സഹരൻപൂർ എസ്എസ്പി വിപിൻ ടാഡ പറഞ്ഞു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78334/the-girl-committed-suicide-after-learning)