---
title: "വിനോദ സഞ്ചാര മേഖലകളെ കോർത്തിണക്കി കേളകത്തിൻ്റെ ടൂറിസം ഭൂപടം തയ്യാറാക്കുന്നു "
english_title: "A tourism map of Kelakad is being prepared focusing on the tourist areas."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78345/a-tourism-map-of-kelakad-is-being-prepared-focusing-on-the-tourist-areas"
published_at: "2022-11-03T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6363a3cc5a0aa_Picsart_22-11-03_16-47-07-476.jpg"
keywords: []
---

# വിനോദ സഞ്ചാര മേഖലകളെ കോർത്തിണക്കി കേളകത്തിൻ്റെ ടൂറിസം ഭൂപടം തയ്യാറാക്കുന്നു 

> **Lead Summary:** **കേളകം**: വിനോദ സഞ്ചാര മേഖലകളെ കോർത്തിണക്കി കേളകത്തിൻ്റെ ടൂറിസം ഭൂപടം തയ്യാറാക്കുന്നു. പദ്ധതിക്കായി ഗ്രാമപഞ്ചായത്തിൻ്റെ കേന്ദ്രങ്ങളിൽ വിശദമായ പഠനത്തിന് തുടക്കമായി.ടൂറിസം പദ്ധതി പ്രദേശങ്ങളിൽ കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ്, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷന്മാരായ ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമ്മി, ടൂറിസം വികസന സമിതി അംഗങ്ങളായ പി എം.രമണൻ, കെ.പി.ഷാജി ,തോമസ് പടിയക്കണ്ടത്തിൽ എന്നിവർ സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി.

## Article Content

**കേളകം**: വിനോദ സഞ്ചാര മേഖലകളെ കോർത്തിണക്കി കേളകത്തിൻ്റെ ടൂറിസം ഭൂപടം തയ്യാറാക്കുന്നു. പദ്ധതിക്കായി ഗ്രാമപഞ്ചായത്തിൻ്റെ കേന്ദ്രങ്ങളിൽ വിശദമായ പഠനത്തിന് തുടക്കമായി.ടൂറിസം പദ്ധതി പ്രദേശങ്ങളിൽ കേളകം പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ്, പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷന്മാരായ ടോമി പുളിക്കക്കണ്ടം, സജീവൻ പാലുമ്മി, ടൂറിസം വികസന സമിതി അംഗങ്ങളായ പി എം.രമണൻ, കെ.പി.ഷാജി ,തോമസ് പടിയക്കണ്ടത്തിൽ എന്നിവർ സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി.

ചീങ്കണ്ണിപ്പുഴയിലെ കോച്ചിക്കുളം, കരിയം കാപ്പിലെ ചീരംവേലിപ്പടി ജലാശയം, വളയംചാൽ, മേഖലയിലെ വിവിധവെള്ളച്ചാട്ടങ്ങൾ ,ബാവലിപ്പുഴ, കുണ്ടേരിമുളംകാടുകൾ, കേളകം വില്ലേജ് തുരുത്ത്, കണ്ടം തോട് പുൽമേട്, എന്നിവ കോർത്തിണക്കിയാണ് ടൂറിസം പദ്ധതി നടപ്പാക്കുക.വിനോദ സഞ്ചാരികൾക്ക് അറിവ് പകരാൻ കാർഷിക വിജ്ഞാന കേന്ദ്രം, തിരഞ്ഞെടുക്കപ്പെട്ട കർഷകരുടെ വൈവിധ്യകൃ രീതികൾ, സാംസ്കാരിക പരിപാടികൾ,സംഗീത സായാഹ്നം, വിവിധയിനം ആക്ടിവിറ്റികളായ കളരിപ്പയറ്റ്, യോഗ പരിശീലനം, ആനമതിൽ യാത്ര, സൈക്ളിംഗ്, കയാ കിംഗ് , മഴ യാത്ര, കൂടാതെ കൊട്ട നെയ്ത്, ചെങ്കൽ ഖനനം തുടങ്ങിയ കേന്ദ്രങ്ങളും ഉൾപെടുത്തി കേളകം ടൂറിസം മാപ്പ് തയ്യാറാക്കി പ്രസിദ്ധപ്പെടുത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78345/a-tourism-map-of-kelakad-is-being-prepared-focusing-on-the-tourist-areas)