---
title: "കോഴിക്കോട് റെയിൽപാളത്തിൽ 'അപ്രതീക്ഷിത കുഴി': ട്രെയിൻ ഗതാഗതം തടസപ്പെട്ടു"
english_title: "Kozhikodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78405/kozhikodu"
published_at: "2022-11-04T05:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636452609f30b_Screenshot_20221104-051213_Facebook.jpg"
keywords: []
---

# കോഴിക്കോട് റെയിൽപാളത്തിൽ 'അപ്രതീക്ഷിത കുഴി': ട്രെയിൻ ഗതാഗതം തടസപ്പെട്ടു

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് റെയിൽ പാളത്തിൽ അപ്രതീക്ഷിമായി കുഴി കണ്ടെത്തി. നാട്ടുകാരാണ് കൊയിലാണ്ടി ചെങ്ങോട്ട് കാവ് മേൽപ്പാലത്തിനടിയിലാണ് പാളത്തിന് ഇടയിൽ കുഴി കണ്ടെത്തിയത്. നാട്ടുകാർ വിവരം റെയിൽവെ സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് ട്രെയിൻ ഗതാഗതം താത്കാലികമായി നിർത്തിവച്ചു.

## Article Content

**കോഴിക്കോട്: **കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് റെയിൽ പാളത്തിൽ അപ്രതീക്ഷിമായി കുഴി കണ്ടെത്തി. നാട്ടുകാരാണ് കൊയിലാണ്ടി ചെങ്ങോട്ട് കാവ് മേൽപ്പാലത്തിനടിയിലാണ് പാളത്തിന് ഇടയിൽ കുഴി കണ്ടെത്തിയത്. നാട്ടുകാർ വിവരം റെയിൽവെ സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് ട്രെയിൻ ഗതാഗതം താത്കാലികമായി നിർത്തിവച്ചു.

തീവണ്ടികൾ ഒരു മണിക്കൂറോളമാണ് പിടിച്ചിട്ടത്. ആ സമയത്ത് കടന്നുപോകേണ്ട മാവേലി എക്സ്പ്രസ്സും ചെന്നൈ മെയിലുമാണ് ഒരു മണിക്കുറോളം കൊയിലാണ്ടിയിൽ പിടിച്ചിട്ടത്.പിന്നീട് റെയിൽവെ ജീവനക്കാരെത്തി കുഴി മൂടിയ ശേഷമാണ് ട്രെയിൻ ഗതാഗതം പുനരാരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78405/kozhikodu)