---
title: "മട്ടന്നൂർ ടൗണിൽ ആക്രികടയിൽ വൻ തീപ്പിടുത്തം"
english_title: "A huge fire broke out at a shop in Mattannur town"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78408/a-huge-fire-broke-out-at-a-shop-in-mattannur-town"
published_at: "2022-11-04T05:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63645896497b2_Picsart_22-11-04_05-40-40-849.jpg"
keywords: []
---

# മട്ടന്നൂർ ടൗണിൽ ആക്രികടയിൽ വൻ തീപ്പിടുത്തം

> **Lead Summary:** **മട്ടന്നൂർ: **മട്ടന്നൂർ ടൗണിൽ ആക്രികടയിൽ വൻ തീപ്പിടുത്തം. ഇന്ന് വെളുപ്പിന് 01:45 ഓടെ ആണ് തീ പിടുത്തം ഉണ്ടായത് . മനോഹരൻ എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ആക്രികടയാണ് കത്തി നശിച്ചത്. മട്ടന്നൂർ അഗ്നി രക്ഷാ സേനയുടെ 2 യുണിറ്റും ഇരിട്ടി അഗ്നി രക്ഷാ സേനയുടെ 1 യൂണിറ്റും കഠിന പരിശ്രമത്തിലൂടെ ആണ് തീ പിടുത്തം നിയന്ത്രണ വിധേയമാക്കിയത്.

## Article Content

**മട്ടന്നൂർ: **മട്ടന്നൂർ ടൗണിൽ ആക്രികടയിൽ വൻ തീപ്പിടുത്തം. ഇന്ന് വെളുപ്പിന് 01:45 ഓടെ ആണ് തീ പിടുത്തം ഉണ്ടായത് . മനോഹരൻ എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ആക്രികടയാണ് കത്തി നശിച്ചത്. മട്ടന്നൂർ അഗ്നി രക്ഷാ സേനയുടെ 2 യുണിറ്റും ഇരിട്ടി അഗ്നി രക്ഷാ സേനയുടെ 1 യൂണിറ്റും കഠിന പരിശ്രമത്തിലൂടെ ആണ് തീ പിടുത്തം നിയന്ത്രണ വിധേയമാക്കിയത്.

മട്ടന്നൂർ അഗ്നി രക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ലിഷാദ്, വിനോദ് കുമാർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ )പ്രവീൺകുമാർ, പ്രതീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഷിജു, ജ്യോതിഷ്, മിഥുൻ, രഞ്ജിത്, ഹോം ഗാർഡ് മാരായ രാധാകൃഷ്ണൻ, രവി, ശ്രീധരൻ എന്നിവരും ഇരിട്ടി നിലയത്തിലെ ജീവനക്കാരും ചേർന്നാണ് തീ നിയന്ത്ര വിധേയമാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78408/a-huge-fire-broke-out-at-a-shop-in-mattannur-town)