---
title: "സേഫ് പദ്ധതിയിലേക്ക് അപേക്ഷിക്കാം"
english_title: "Apply for SAFE scheme"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78409/apply-for-safe-scheme"
published_at: "2022-11-04T05:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63645bbc352f1_images.jpeg"
keywords: []
---

# സേഫ് പദ്ധതിയിലേക്ക് അപേക്ഷിക്കാം

> **Lead Summary:**  പട്ടികജാതി വിഭാഗക്കാരുടെ ഭവനങ്ങള്‍ സുരക്ഷിതമാക്കാനും അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാനുമായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കിവരുന്ന സേഫ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള 2010 ഏപ്രില്‍ ഒന്നിനുശേഷം ഭവന പൂര്‍ത്തീകരണം നടത്തിയവര്‍ക്ക് അപേക്ഷിക്കാം. രണ്ട് ലക്ഷം രൂപയാണ് അനുവദിക്കുക. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുളളില്‍ ഭവന നിര്‍മാണത്തിനോ, പുനരുദ്ധാരണത്തിനോ, പൂര്‍ത്തീകരണത്തിനോ ധനസഹായം കൈപ്പറ്റാത്തവരായിരിക്കണം.

## Article Content

 പട്ടികജാതി വിഭാഗക്കാരുടെ ഭവനങ്ങള്‍ സുരക്ഷിതമാക്കാനും അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കാനുമായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കിവരുന്ന സേഫ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ള 2010 ഏപ്രില്‍ ഒന്നിനുശേഷം ഭവന പൂര്‍ത്തീകരണം നടത്തിയവര്‍ക്ക് അപേക്ഷിക്കാം. രണ്ട് ലക്ഷം രൂപയാണ് അനുവദിക്കുക. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുളളില്‍ ഭവന നിര്‍മാണത്തിനോ, പുനരുദ്ധാരണത്തിനോ, പൂര്‍ത്തീകരണത്തിനോ ധനസഹായം കൈപ്പറ്റാത്തവരായിരിക്കണം.

അപേക്ഷയോടൊപ്പം എസ്റ്റിമേറ്റ് ഹാജരാക്കേണ്ടതില്ല. മേല്‍ക്കൂര പൂര്‍ത്തീകരണം, ടോയ്‌ലറ്റ് നിര്‍മ്മാണം, വാതിലുകളും ജനലുകളും സ്ഥാപിക്കല്‍, അടുക്കള നവീകരണം, ഫ്‌ളോറിങ്, പ്ലാസ്റ്ററിങ്, ഇലക്ട്രിക്കല്‍ വയറിങ്, പ്ലംബിങ് എന്നീ നിര്‍മാണ പ്രവൃത്തികള്‍ക്കാണ് തുക അനുവദിക്കുക. അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നവംബര്‍ അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍: 9947654005 - എടക്കാട്, 9495900255 - പാനൂര്‍, 9605789459 - കണ്ണൂര്‍, 9744980206 - കല്ല്യാശ്ശേരി, 9605600250 - തളിപ്പറമ്പ്, 9446761940 - ഇരിക്കൂര്‍, 9400477613 - പയ്യന്നൂര്‍, 9605600250 - കണ്ണൂര്‍ കോര്‍പറേഷന്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78409/apply-for-safe-scheme)