---
title: "കണ്ണൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു"
english_title: "Attempt to abduct girl in Kannur Kulapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78449/attempt-to-abduct-girl-in-kannur-kulapuram"
published_at: "2022-11-04T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6364afc4ec6b4_Picsart_22-11-04_11-51-52-671.jpg"
keywords: []
---

# കണ്ണൂരിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു

> **Lead Summary:**  കണ്ണൂർ: ജില്ലയിലെ പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിൽ കുളപ്പുറത്ത് കടയിലിരിക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പരിയാരം പോലീസ് പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു. രണ്ടാഴ്ച മുൻപാണ് സംഭവം. വെളുത്ത വാനിലെത്തിയ രണ്ടംഗസംഘമാണ് ഇതിനുപിന്നിലെന്ന് സൂചനയുണ്ട്.

## Article Content

 കണ്ണൂർ: ജില്ലയിലെ പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിൽ കുളപ്പുറത്ത് കടയിലിരിക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പരിയാരം പോലീസ് പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു. രണ്ടാഴ്ച മുൻപാണ് സംഭവം. വെളുത്ത വാനിലെത്തിയ രണ്ടംഗസംഘമാണ് ഇതിനുപിന്നിലെന്ന് സൂചനയുണ്ട്.

പയ്യന്നൂർ ഡിവൈ.എസ്.പി. കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ വീട്ടിലെത്തി പെൺകുട്ടിയെ നേരിൽക്കണ്ട് മൊഴിയെടുക്കുകയും പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തുകയുമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78449/attempt-to-abduct-girl-in-kannur-kulapuram)