---
title: "ലഹരിക്കെതിരേയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി മുഴപ്പിലങ്ങാട്ട് ബീച്ച് റൺ നടത്തി"
english_title: "As a part of awareness against drug addiction, Muzhapilangat beach run was conducted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78460/as-a-part-of-awareness-against-drug-addiction-muzhapilangat-beach-run-was-conducted"
published_at: "2022-11-04T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6364b4ad78307_Picsart_22-11-04_12-12-52-075.jpg"
keywords: []
---

# ലഹരിക്കെതിരേയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി മുഴപ്പിലങ്ങാട്ട് ബീച്ച് റൺ നടത്തി

> **Lead Summary:** **മുഴപ്പിലങ്ങാട്**: ലഹരിക്കെതിരേയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി മുഴപ്പിലങ്ങാട്ട് ബീച്ച് റൺ നടത്തി. ജില്ലാ മെഡിക്കൽ ഓഫീസും ദേശീയ ആരോഗ്യദൗത്യവും ചേർന്ന് നടത്തിയ പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. തലശ്ശേരി സബ് കളക്ടർ സന്ദീപ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. വി.പി.രാജേഷ് അധ്യക്ഷനായി.

## Article Content

**മുഴപ്പിലങ്ങാട്**: ലഹരിക്കെതിരേയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി മുഴപ്പിലങ്ങാട്ട് ബീച്ച് റൺ നടത്തി. ജില്ലാ മെഡിക്കൽ ഓഫീസും ദേശീയ ആരോഗ്യദൗത്യവും ചേർന്ന് നടത്തിയ പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. തലശ്ശേരി സബ് കളക്ടർ സന്ദീപ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. വി.പി.രാജേഷ് അധ്യക്ഷനായി.

മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി.സജിത, ജില്ലാപഞ്ചായത്തംഗം കെ.വി.ബിജു, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.പി.ഷാജിർ, എൻ.എച്ച്.എം. ഡി.പി.എം. ഡോ. പി.കെ.അനിൽകുമാർ, മുഴപ്പിലങ്ങാട് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എൻ.സജീവൻ, മുഴപ്പിലങ്ങാട് വി.പി.ആർ. ലൈബ്രറി സെക്രട്ടറി എൻ.സത്യൻ, ജി.എസ്.എസ്. ക്ലബ് പ്രതിനിധി സഹീർ, ബിൻസി രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.

വിദ്യാർഥികൾ, പൊതുജനങ്ങൾ, ആശാവർക്കർമാർ ഗ്രന്ഥശാല പ്രവർത്തകൾ, വിവിധ സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവരും കൂട്ടയോട്ടത്തിന്റെ ഭാഗമായി. ലഹരിവിരുദ്ധ പ്രതിജ്ഞയുമെടുത്തു. തുടർന്ന് അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78460/as-a-part-of-awareness-against-drug-addiction-muzhapilangat-beach-run-was-conducted)