---
title: "ബൈക്കിൽ ലോറിയിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം"
english_title: "A lorry hit a bike and a tragic end for father and daughter"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78484/a-lorry-hit-a-bike-and-a-tragic-end-for-father-and-daughter"
published_at: "2022-11-04T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6364cb151f59e_Screenshot_2022-11-04-13-45-23-33_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ബൈക്കിൽ ലോറിയിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം

> **Lead Summary:** **കൊല്ലം**: കൊല്ലം മൈലക്കാട് ദേശീയപാതയിൽ ബൈക്കിൽ ലോറിയിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. മൈലക്കാട് സ്വദേശി ഗോപകുമാർ, മകൾ ഗൗരി എന്നിവരാണ് മരിച്ചത്. പ്ലസ്ടു വിദ്യാർഥിനിയായ ഗൗരിയെ സ്കൂളിൽ കൊണ്ടുപോകുന്നതിനിടെയാണ് അപകടം.

## Article Content

**കൊല്ലം**: കൊല്ലം മൈലക്കാട് ദേശീയപാതയിൽ ബൈക്കിൽ ലോറിയിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. മൈലക്കാട് സ്വദേശി ഗോപകുമാർ, മകൾ ഗൗരി എന്നിവരാണ് മരിച്ചത്. പ്ലസ്ടു വിദ്യാർഥിനിയായ ഗൗരിയെ സ്കൂളിൽ കൊണ്ടുപോകുന്നതിനിടെയാണ് അപകടം.

ചാത്തന്നൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കൊമേഴ്‌സ് വിദ്യാര്‍ഥിനിയാണ് ഗൗരി. തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു ട്രെയിലര്‍ ഇവരുടെ ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഗോപകുമാറിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78484/a-lorry-hit-a-bike-and-a-tragic-end-for-father-and-daughter)