---
title: "അൽമഖർ സ്നേഹഭവനത്തിലെ അന്തേവാസികൾക്ക് പൊതിച്ചോറുമായി അധ്യാപക വിദ്യാർത്ഥികൾ"
english_title: "Teachers and students with a gift for the inmates of Almakhar Sneha Bhavan."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78524/teachers-and-students-with-a-gift-for-the-inmates-of-almakhar-sneha-bhavan"
published_at: "2022-11-04T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6364fb07b3b78_Picsart_22-11-04_17-11-19-037.jpg"
keywords: []
---

# അൽമഖർ സ്നേഹഭവനത്തിലെ അന്തേവാസികൾക്ക് പൊതിച്ചോറുമായി അധ്യാപക വിദ്യാർത്ഥികൾ

> **Lead Summary:** അൽമഖർ സ്നേഹഭവനത്തിലെ അന്തേവാസികൾക്ക് പൊതിച്ചോറുമായി അധ്യാപക വിദ്യാർത്ഥികൾ. കരിമ്പം കേയിസാഹിബ്‌ ട്രെയിനിംഗ് കോളേജിലെ അധ്യാപക വിദ്യാർത്ഥികളും ജീവനക്കാരുമാണ് നാടുകാണി അൽമഖർ സ്നേഹഭവൻ സന്ദർശിച്ച് പൊതിച്ചോറ് നൽകിയത്.

## Article Content

അൽമഖർ സ്നേഹഭവനത്തിലെ അന്തേവാസികൾക്ക് പൊതിച്ചോറുമായി അധ്യാപക വിദ്യാർത്ഥികൾ. കരിമ്പം കേയിസാഹിബ്‌ ട്രെയിനിംഗ് കോളേജിലെ അധ്യാപക വിദ്യാർത്ഥികളും ജീവനക്കാരുമാണ് നാടുകാണി അൽമഖർ സ്നേഹഭവൻ സന്ദർശിച്ച് പൊതിച്ചോറ് നൽകിയത്.

തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരും ഒറ്റപ്പെട്ട് പോയവരുമായ നിരവധി പേരാണ് അൽ മഖറിന്റെ സ്നേഹഭവനിൽ താമസിക്കുന്നത്. വിദ്യാർത്ഥികളും അന്തേവാസികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.മിദ്‌ലാജ് അമാനി,ഷബീർ അമാനി,,കെ.വി. അഹമ്മദ് ഹാജി, ഡോ.കെ.കെ.ഫൈസൽ, ഡോ.ബേബി പുഷ്പലത,ഡോ.ശരീഫ നൗഫീന, പി.ബക്താവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78524/teachers-and-students-with-a-gift-for-the-inmates-of-almakhar-sneha-bhavan)