---
title: "തലശ്ശേരിയിൽ നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്നതിനു ക്രൂരമായി മർദ്ദിച്ച പിഞ്ചുബാലനെ സ്പീക്കർ എ.എൻ ഷംസീർ സന്ദർശിച്ചു"
english_title: "Speaker AN Shamseer visited Pinchubalan who was brutally beaten up for leaning on a parked car in Thalassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78526/speaker-an-shamseer-visited-pinchubalan-who-was-brutally-beaten-up-for-leaning-on-a-parked-car-in-thalassery"
published_at: "2022-11-04T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6365011ff0072_Picsart_22-11-04_17-23-59-017.jpg"
keywords: []
---

# തലശ്ശേരിയിൽ നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്നതിനു ക്രൂരമായി മർദ്ദിച്ച പിഞ്ചുബാലനെ സ്പീക്കർ എ.എൻ ഷംസീർ സന്ദർശിച്ചു

> **Lead Summary:** **കണ്ണൂർ** : തലശ്ശേരിയിൽ നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്നതിനു ക്രൂരമായി മർദ്ദിച്ച പിഞ്ചുബാലനെ സ്പീക്കർ എ.എൻ ഷംസീർ സന്ദർശിച്ചു. ആ കുട്ടിക്ക് വേണ്ട എല്ലാ ചികിത്സയും കരുതലും ഉണ്ടാവണമെന്ന് തലശ്ശേരി ജനറൽ ആശുപത്രി അധികൃതരോട് നിർദ്ദേശിച്ചതായും എ.എൻ ഷംസീർ പറഞ്ഞു.

## Article Content

**കണ്ണൂർ** : തലശ്ശേരിയിൽ നിർത്തിയിട്ടിരുന്ന കാറിൽ ചാരിനിന്നതിനു ക്രൂരമായി മർദ്ദിച്ച പിഞ്ചുബാലനെ സ്പീക്കർ എ.എൻ ഷംസീർ സന്ദർശിച്ചു. ആ കുട്ടിക്ക് വേണ്ട എല്ലാ ചികിത്സയും കരുതലും ഉണ്ടാവണമെന്ന് തലശ്ശേരി ജനറൽ ആശുപത്രി അധികൃതരോട് നിർദ്ദേശിച്ചതായും എ.എൻ ഷംസീർ പറഞ്ഞു.

കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളെ യാതൊരു കാരണവശാലും ലാഘവത്തോടെ കാണാൻ കഴിയുകയല്ലെന്നും ഇക്കാര്യത്തിൽ നിയമപാലകരും പൊതുസമൂഹവും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സ്പീക്കർ എ. എൻ ഷംസീർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78526/speaker-an-shamseer-visited-pinchubalan-who-was-brutally-beaten-up-for-leaning-on-a-parked-car-in-thalassery)