---
title: "ഇരിട്ടി പോലീസ് സ്റ്റേഷനിലേക്ക് വിമുക്ത ഭടന്മാരുടെ റാലിയും ധർണ്ണയും 6 ന്"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78579/iritty"
published_at: "2022-11-05T05:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6365a8b200874_FB_IMG_1667606612035.jpg"
keywords: []
---

# ഇരിട്ടി പോലീസ് സ്റ്റേഷനിലേക്ക് വിമുക്ത ഭടന്മാരുടെ റാലിയും ധർണ്ണയും 6 ന്

> **Lead Summary:**  **ഇരിട്ടി: **കൊല്ലം കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ സൈനികനേയും സഹോദരനെയും ക്രൂരമായി മർദ്ധിക്കുകയും കള്ളക്കേസ് എടുത്തു ജീവിതം ദുരിതപൂര്ണമാക്കുകയും ചെയ്ത പോലീസ് സേനയിലെ ദേശദ്രോഹികൾക്കെതിരേ നടപടി ആവശ്യപ്പെട്ട് നാഷണൽ എക്സ് സർവീസ്മെൻ കോ ഓഡിനേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച ഇരിട്ടി പോലീസ് സ്റ്റേഷനിലേക്ക് വിമുക്ത ഭടന്മാരുടെ റാലിയും ധർണ്ണയും നടക്കും.

## Article Content

 **ഇരിട്ടി: **കൊല്ലം കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ സൈനികനേയും സഹോദരനെയും ക്രൂരമായി മർദ്ധിക്കുകയും കള്ളക്കേസ് എടുത്തു ജീവിതം ദുരിതപൂര്ണമാക്കുകയും ചെയ്ത പോലീസ് സേനയിലെ ദേശദ്രോഹികൾക്കെതിരേ നടപടി ആവശ്യപ്പെട്ട് നാഷണൽ എക്സ് സർവീസ്മെൻ കോ ഓഡിനേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഞായറാഴ്ച ഇരിട്ടി പോലീസ് സ്റ്റേഷനിലേക്ക് വിമുക്ത ഭടന്മാരുടെ റാലിയും ധർണ്ണയും നടക്കും.

വൈകുന്നേരം 4.30 ന് നടക്കുന്ന റാലിയും പോലീസ് സ്റ്റേഷനുമുന്നിലെ ധർണ്ണയും സംഘടനയുടെ ജില്ലാ പ്രസിഡന്റ് മൈക്കിൾ ചാണ്ടിക്കൊല്ലി ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന അസി. ജനറൽ സിക്രട്ടറി എൻ. തോമസ്, ഓർഗ്ഗനൈസിംഗ് സിക്ര. പവിത്രൻ എം പായം, ജില്ലാ രക്ഷാധികാരി ജോസഫ് കറ്റോട്ട് തുടങ്ങിയവർ സംസാരിക്കും. സേവനത്തിലിരിക്കേ സൈനികന്റെ ചൂണ്ടുവിരൽ തല്ലിച്ചതച്ച രാജ്യദ്രോഹികളായി പൊലീസുകാരെ സേനയിൽ നിന്നും പുറത്താക്കുക, സൈനികരോടും, കുടുംബത്തോടും പൊതു സമൂഹത്തോടുമുള്ള പോലീസിന്റെ അതിക്രമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധ ധർണ്ണയിൽ ഉന്നയിക്കുമെന്ന് സംസ്ഥാന അസി. ജനറൽ സിക്രട്ടറി എൻ.വി. തോമസ്, ഓർഗ്ഗനൈസിംഗ് സിക്രട്ടറി എം. പവിത്രൻ, കണ്ണൂർ ജില്ലാ പ്രസിഡന്റ് മൈക്കിൾ ചാണ്ടിക്കൊല്ലി, സിക്രട്ടറി കെ. പി. ലക്ഷ്മണൻ, എക്സി. മെമ്പർ കെ. ബാബുരാജ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78579/iritty)