---
title: "രാജ്യത്ത് ഇന്ധന വില ഉയരാന്‍ സാധ്യത ഇല്ല: കേന്ദ്ര പെട്രോളിയം മന്ത്രി"
english_title: "Petrol "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78587/petrol"
published_at: "2022-11-05T08:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6365ccc20417f_n43856239216676158862810a86a29843c3ddd202224939de83d96e9ded627ace0a4c8e23416f1d0a92f10a.jpg"
keywords: []
---

# രാജ്യത്ത് ഇന്ധന വില ഉയരാന്‍ സാധ്യത ഇല്ല: കേന്ദ്ര പെട്രോളിയം മന്ത്രി

> **Lead Summary:** **കൊച്ചി: **രാജ്യത്ത് ഇന്ധന വില ഉയരാന്‍ സാധ്യത ഇല്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീക് സിംഗ് പുരി. എന്നാല്‍ ഓയില്‍ കമ്ബനികളുടെ നഷ്ടം നികത്താനുള്ള നടപടികള്‍ ഉറപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.

## Article Content

**കൊച്ചി: **രാജ്യത്ത് ഇന്ധന വില ഉയരാന്‍ സാധ്യത ഇല്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീക് സിംഗ് പുരി. എന്നാല്‍ ഓയില്‍ കമ്ബനികളുടെ നഷ്ടം നികത്താനുള്ള നടപടികള്‍ ഉറപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.

കൊച്ചിയില്‍ സംഘടിപ്പിച്ച പതിനഞ്ചാമത് അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. കൊച്ചി മൂന്നാം ഘട്ടം എയര്‍പോര്‍ട്ട് പാതയ്ക്കുള്ള സാധ്യത സംസ്ഥാന സര്‍ക്കാരില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ച ശേഷം ആലോചിക്കാമെന്നും ഹര്‍ദീക് സിംഗ് പുരി പറഞ്ഞു. സ്മാര്‍ട്ട് സിറ്റിയായി 2015 മുതല്‍ തുടരുന്ന കൊച്ചിയില്‍ 691 കോടി രൂപ 27 പദ്ധതികളിലായി ചിലവാക്കിയെന്നും മന്ത്രി പറഞ്ഞു. 25 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ നഗര പൊതുഗതാഗതം ലോകത്തെ ഒന്നാമതാക്കുമെന്നും കൊച്ചിയില്‍ ഉടന്‍ നടപ്പാക്കുന്ന വാട്ടര്‍ മെട്രോ അഭിനന്ദനാര്‍ഹമായ പദ്ധതിയാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

രാജ്യത്തെ നഗര പൊതുഗതാഗതം വരുന്ന 25 വര്‍ഷത്തിനുള്ളില്‍ ലോകത്തെ തന്നെ ഒന്നാമതാക്കി മാറ്റാനാണ് കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം. നിലവില്‍ ലോകത്തെ അഞ്ചാമത് സാന്പത്തിക ശക്തിയാണ് ഇന്ത്യ. രാജ്യത്തെ സ്വാതന്ത്ര്യത്തിന്‍റെ നൂറാം വാര്‍ഷികമായ 2047ല്‍ ഒന്നാമത്തെത്തിക്കാനുള്ള പരിശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരെന്നും ഹര്‍ദീക് സിംഗ് പുരി പറഞ്ഞു. മൂന്ന് ദിവസം നീളുന്ന അര്‍ബന്‍ മൊബിലിറ്റി ഇന്ത്യ സമ്മേളനം കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായാണ് പങ്കെടുത്തത്. രാജ്യത്തെ നഗരങ്ങളില്‍ ഉന്നത നിലവാരമുള്ളതും സുസ്ഥിരവുമായ പൊതുഗതാഗത സംവിധാനങ്ങള്‍ രൂപപ്പെടുത്തുകയും നടപ്പിലാക്കുകയുമാണ് സമ്മേളനത്തിന്‍റെ ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78587/petrol)