---
title: "പുതിയ ഇനം കടന്നൽ, 'ടിഫിയ ബിജുയി' : അയോത്തുംചാൽ സ്വദേശി ബിജു തേങ്കുടിക്ക് സമർപ്പണം"
english_title: "New species of wasp, Tifiya Bijui"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78610/new-species-of-wasp-tifya-bijui"
published_at: "2022-11-05T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6365f6a8dc055_Picsart_22-11-05_11-07-17-931.jpg"
keywords: []
---

# പുതിയ ഇനം കടന്നൽ, 'ടിഫിയ ബിജുയി' : അയോത്തുംചാൽ സ്വദേശി ബിജു തേങ്കുടിക്ക് സമർപ്പണം

> **Lead Summary:** > **മണത്തണ** :ലോകത്താകമാനമുള്ള വ്യത്യസ്ത ജീവ ജാലങ്ങളെ കണ്ടെത്തി പേര് കൊടുക്കുന്ന സംവിധാനത്തിൽ കോഴിക്കോട്ട് കണ്ടെത്തിയ പുതിയ ഇനം കടന്നലിന് "ടിഫിയ ബിജുയി" എന്ന പേരുനൽകി. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ജന്തുശാസ്ത്രജ്ഞനും കടന്നൽ ഗവേഷക നുമായ ഡോ. ഗിരീഷ്കുമാർ കണ്ടെത്തിയ പത്തോളം പുതിയ ഇനം കടന്നലുകളിൽ ഒന്നിനാണ് മണത്തണ ആയോത്തുംചാൽ സ്വദേശിയായ ബിജു തേങ്കുടിയുടെ പേര് നൽകിയത്.

## Article Content

> **മണത്തണ** :ലോകത്താകമാനമുള്ള വ്യത്യസ്ത ജീവ ജാലങ്ങളെ കണ്ടെത്തി പേര് കൊടുക്കുന്ന സംവിധാനത്തിൽ കോഴിക്കോട്ട് കണ്ടെത്തിയ പുതിയ ഇനം കടന്നലിന് "ടിഫിയ ബിജുയി" എന്ന പേരുനൽകി. സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ജന്തുശാസ്ത്രജ്ഞനും കടന്നൽ ഗവേഷക നുമായ ഡോ. ഗിരീഷ്കുമാർ കണ്ടെത്തിയ പത്തോളം പുതിയ ഇനം കടന്നലുകളിൽ ഒന്നിനാണ് മണത്തണ ആയോത്തുംചാൽ സ്വദേശിയായ ബിജു തേങ്കുടിയുടെ പേര് നൽകിയത്.

പരിസ്ഥിതി പ്രവർത്തനത്തിലും ഷഡ്പദങ്ങളുടെ പഠനത്തിലും കാടറിവുകൾ പകരുന്നതിലുമുള്ള ബിജുവിന്റെ സംഭാവനകൾക്കുള്ള സമർപ്പണമാണ് പുതിയ ടീസിയ ബിജുയി കടന്നൽ 17 വർഷം ആറളം വന്യജീ വിസങ്കേതത്തിലെ വാച്ചറാ യിരുന്നു ബിജു. ക്യാമ്പുകളിലെത്തുന്ന വിദ്യാർത്ഥികൾക്ക് ഷഡ്പദങ്ങളെ കുറിച്ചുള്ള അറിവുകൾ പങ്കിടാറുണ്ട്.

സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ കോഴിക്കോട്ട് നടത്തിയ പരിസ്ഥിതിയും ജീവജാലങ്ങളും എന്ന വിഷയത്തിലുള്ള പാരാ ടാക്സോൺ കോഴ്സിന് ഡോക്ടർ ഗിരീഷ് കുമാറിന്റെ സഹായിയായിരുന്ന ബിജുവാണ് പഠനത്തിന് ആവശ്യമായ സ്പെസിമെനുകൾ ഒരുക്കിയത് അതിനിടയിലാണ് ഇതുവരെ ആരും കണ്ടെത്തിയിട്ടില്ലാത്ത പുതിയ ഇനം കടന്നലിനെ കാട്ടിക്കൊടുത്തത്.

ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുഡ് എർത്ത് ഇക്കോ ഡെവലപ്പേഴ്സിന്റെ പുതിയ പ്രോജക്ടായ മാലൂർ സാരംഗ് ഇക്കോ ഫാമിൽ ജീവനക്കാരനാണ് ഇപ്പോൾ ബിജു. സിപിഐ അയോത്തുംചാൽ ബ്രാഞ്ച് അംഗം കൂടിയാണ് ബിജു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78610/new-species-of-wasp-tifya-bijui)