---
title: "കാപ്പാട് സെൻറ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി"
english_title: "Vegetable cultivation has started in Kappad St. Sebastian's UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78625/vegetable-cultivation-has-started-in-kappad-st-sebastians-up-school"
published_at: "2022-11-05T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6365fe3d9995d_Picsart_22-11-05_11-30-34-807.jpg"
keywords: []
---

# കാപ്പാട് സെൻറ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി

> **Lead Summary:** **കാപ്പാട്:** വിഷരഹിത പച്ചക്കറിയുടെ പ്രാധാന്യത്തെക്കുറിച്ചും, നൂതന രീതിയിൽ വീടുകളിൽ ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കാപ്പാട് സെൻറ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി. കണിച്ചാർ കൃഷിഭവന്റെ സഹായത്തോടെ പി ടി എ യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ നൂറിലധികം ഗ്രോ ബാഗുകളിൽ ആണ് വിദ്യാർത്ഥികൾ ആദ്യ ഘട്ടത്തിൽ വിവിധ ഇനം പച്ചക്കറി തൈകൾ നട്ടത്.

## Article Content

**കാപ്പാട്:** വിഷരഹിത പച്ചക്കറിയുടെ പ്രാധാന്യത്തെക്കുറിച്ചും, നൂതന രീതിയിൽ വീടുകളിൽ ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കാപ്പാട് സെൻറ് സെബാസ്റ്റ്യൻസ് യു പി സ്കൂളിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി. കണിച്ചാർ കൃഷിഭവന്റെ സഹായത്തോടെ പി ടി എ യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ നൂറിലധികം ഗ്രോ ബാഗുകളിൽ ആണ് വിദ്യാർത്ഥികൾ ആദ്യ ഘട്ടത്തിൽ വിവിധ ഇനം പച്ചക്കറി തൈകൾ നട്ടത്.

കൃഷി ഓഫീസർ ബെഞ്ചി ഡാനിയേൽ തൈ നട്ട് ഉത്ഘാടനം ചെയ്യുകയും, ചെടികൾ പരിപാലിക്കേണ്ട രീതികളും, വിവിധ ഘട്ടങ്ങളിൽ അവലംബിക്കേണ്ട ജൈവ വളങ്ങളെക്കുറിച്ചും വിശദീകരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ജാൻസി തോമസ്, പി ടി എ പ്രസിഡന്റ്‌ സന്തോഷ്‌ പെരേപ്പാടൻ, പി എ ജെയ്സൺ, കെ ടി ലില്ലി, ജെസ്സി കുരുവിള, റീജ തോമസ്,സിമി കുര്യാക്കോസ്, ബിജു തെക്കേടത്ത്, മനോജ്‌ താന്നിപ്പള്ളിൽ, ആശ രാജേഷ്, സോളി സജി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78625/vegetable-cultivation-has-started-in-kappad-st-sebastians-up-school)