---
title: "മകളുടെ സംവിധാനത്തില്‍ അതിഥി വേഷത്തില്‍ രജനികാന്ത്, 'ലാല്‍ സലാം' പ്രഖ്യാപിച്ചു"
english_title: "Rajani kanth new movie "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78626/rajani-kanth-new-movie"
published_at: "2022-11-05T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6365fd5119afc_Screenshot_2022-11-05-11-35-04-876_com.facebook.katana.jpg"
keywords: []
---

# മകളുടെ സംവിധാനത്തില്‍ അതിഥി വേഷത്തില്‍ രജനികാന്ത്, 'ലാല്‍ സലാം' പ്രഖ്യാപിച്ചു

> **Lead Summary:** രജനികാന്തിന്റെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. 'ലാല്‍ സലാം' എന്ന ചിത്രമാണ് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്‍മാൻ ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കും. രജനികാന്തും അതിഥി വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വിഷ്‍ണു വിശാലും വിക്രാന്തുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നു.

## Article Content

രജനികാന്തിന്റെ മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപിച്ചു. 'ലാല്‍ സലാം' എന്ന ചിത്രമാണ് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്നത്. എ ആര്‍ റഹ്‍മാൻ ചിത്രത്തിന് സംഗീത സംവിധാനം നിര്‍വഹിക്കും. രജനികാന്തും അതിഥി വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വിഷ്‍ണു വിശാലും വിക്രാന്തുമാണ് പ്രധാന കഥാപാത്രങ്ങളാകുന്നു.

രജനികാന്തിന്റെ ആദ്യത്തെ മകളായ ഐശ്വര്യ ഇതിനകം തന്നെ സംവിധായികയെന്ന നിലയില്‍ പേരെടുത്തിട്ടുണ്ട്. ധനുഷ് നായകനായി '3'ഉം 'വെയ് രാജ വെയ്' എന്ന സിനിമയും സംവിധാനം ചെയ്‍തിട്ടുണ്ട്. 'സിനിമ വീരൻ' എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്‍തു. ഐശ്വര്യ രജനികാന്ത് 'സ്റ്റാൻഡിംഗ് ഓണ്‍ ആൻ ആപ്പിള്‍ ബോക്സ്: ദ സ്റ്റോറി ഓഫ് എ ഗേള്‍ എമംഗ് ദ സ്റ്റാര്‍' എന്ന പുസ്‍തകവും ഐശ്വര്യ രജനികാന്ത് എഴുതിയിട്ടുണ്ട്. ലൈക്ക പ്രൊഡക്ഷൻസ് ആണ് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന പുതിയ സിനിമ നിര്‍മിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78626/rajani-kanth-new-movie)