---
title: "തൊഴിൽസഭ ജോലി നേടാം നാടിനൊപ്പം; കണ്ണൂർ ജില്ലാ തല ഉദ്ഘാടനം പയ്യന്നൂരിൽ നടന്നു"
english_title: " Kannur district level inauguration was held at Payyannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78632/kannur-district-level-inauguration-was-held-at-payyannur"
published_at: "2022-11-05T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6366022a1b431_Picsart_22-11-05_11-51-36-553.jpg"
keywords: []
---

# തൊഴിൽസഭ ജോലി നേടാം നാടിനൊപ്പം; കണ്ണൂർ ജില്ലാ തല ഉദ്ഘാടനം പയ്യന്നൂരിൽ നടന്നു

> **Lead Summary:** **പയ്യന്നൂർ** : തൊഴിൽ അന്വേഷണം ഇനിയൊരു പണിയാവില്ല തൊഴിൽസഭ ജോലി നേടാം നാടിനൊപ്പം കണ്ണൂർ ജില്ലാ തല ഉദ്ഘാടനം പയ്യന്നൂരിൽ നടന്നു. പയ്യന്നൂർ ശ്രീകൂർമ്പ കല്യാണ മണ്ഡപത്തിൽ വച്ച് നടന്ന പരിപാടി ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

## Article Content

**പയ്യന്നൂർ** : തൊഴിൽ അന്വേഷണം ഇനിയൊരു പണിയാവില്ല തൊഴിൽസഭ ജോലി നേടാം നാടിനൊപ്പം കണ്ണൂർ ജില്ലാ തല ഉദ്ഘാടനം പയ്യന്നൂരിൽ നടന്നു. പയ്യന്നൂർ ശ്രീകൂർമ്പ കല്യാണ മണ്ഡപത്തിൽ വച്ച് നടന്ന പരിപാടി ടി ഐ മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു

 തൊഴിൽ അന്വേഷകരെ തിരിച്ചറിയുകയും അനുയോജ്യമായ തൊഴിൽ സാധ്യതകൾ കണ്ടെത്തുകയും കേരളത്തിലും രാജ്യത്തിലും അകത്തും പുറത്തുമുള്ള തൊഴിലുകളിലേക്ക് തൊഴിൽ അന്വേഷകരെ നയിക്കുകയും ആണ് തൊഴിൽ സഭകളിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി അഞ്ചുവർഷംകൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പയ്യന്നൂരിൽ നടന്ന കണ്ണൂർ ജില്ലാതല പരിപാടി ടി ഐ മറുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഓൺലൈൻ വഴി ചടങ്ങിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ വി ലളിത, നഗരസഭ വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ, എം കെ ഗിരീഷ്, കെ ഹരിപ്രസാദ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78632/kannur-district-level-inauguration-was-held-at-payyannur)