---
title: "മാടായിയിലെ തൊഴിൽസമരം അവസാനിപ്പിച്ചു"
english_title: "Labor strike in Matai ended."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78639/labor-strike-in-matai-ended"
published_at: "2022-11-05T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6366070ac2ecb_Picsart_22-11-05_12-14-35-162.jpg"
keywords: []
---

# മാടായിയിലെ തൊഴിൽസമരം അവസാനിപ്പിച്ചു

> **Lead Summary:**  **മാടായി** : ശ്രീപോർക്കലി സ്റ്റീൽസിനു മുന്നിൽ സി.ഐ.ടി.യു. ചുമട്ടുതൊഴിലാളികൾ 269 ദിവസമായി നടത്തിയ സമരം വെള്ളിയാഴ്ച രാവിലെ അവസാനിപ്പിച്ചു. കയറ്റിറക്കിന്റെ പൂർണ അവകാശം ക്ഷേമബോർഡിൽ 26 എ കാർഡുള്ള തൊഴിലാളികൾക്ക് മാത്രമെന്ന കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് ചുമട്ടുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) നടത്തിവന്ന സമരം അവസാനിപ്പിച്ചത്.

## Article Content

 **മാടായി** : ശ്രീപോർക്കലി സ്റ്റീൽസിനു മുന്നിൽ സി.ഐ.ടി.യു. ചുമട്ടുതൊഴിലാളികൾ 269 ദിവസമായി നടത്തിയ സമരം വെള്ളിയാഴ്ച രാവിലെ അവസാനിപ്പിച്ചു. കയറ്റിറക്കിന്റെ പൂർണ അവകാശം ക്ഷേമബോർഡിൽ 26 എ കാർഡുള്ള തൊഴിലാളികൾക്ക് മാത്രമെന്ന കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് ചുമട്ടുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) നടത്തിവന്ന സമരം അവസാനിപ്പിച്ചത്.

കോടതി ഉത്തരവ് സ്ഥാപന ഉടമ നടപ്പാക്കുമെന്ന വിശ്വാസത്തിലാണ് സമരത്തിൽനിന്ന് തൊഴിലാളികൾ പിൻമാറിയത്. തൊഴിലാളികൾ പഴയങ്ങാടിയിൽനിന്ന് പ്രകടനമായി ശ്രീപോർക്കലി സ്റ്റീൽസിനു മുന്നിലെത്തി പൊതുയോഗം നടത്തി.

സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി.വി.കുഞ്ഞപ്പൻ ഉദ്ഘാടനം ചെയ്തു. വി.വിനോദ് അധ്യക്ഷത വഹിച്ചു. കെ.പി.രാജൻ, കെ.പദ്മനാഭൻ, കെ.മോഹനൻ, പി.വി.രാമചന്ദ്രൻ, ഇ.പി.ബാലകൃഷ്ണൻ, പി.വി.വേണുഗോപാലൻ എന്നിവർ സംസാരിച്ചു. സ്ഥാപനത്തിലെത്തുന്ന ചരക്കിറക്കാൻ സി.ഐ.ടി.യു. തൊഴിലാളികളെ അനുവദിക്കുന്നില്ലെന്ന പരാതിയാണ് സമരത്തിന് കാരണമായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78639/labor-strike-in-matai-ended)