---
title: "കണ്ണൂരിൽ രാമരാജ്യ രഥയാത്രയ്ക്ക് സ്വീകരണം നവംബർ 8ന് "
english_title: "Reception for Rama Rajya Rath Yatra in Kannur on November 8."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78687/reception-for-rama-rajya-rath-yatra-in-kannur-on-november-8"
published_at: "2022-11-05T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63662d909a455_Picsart_22-11-05_14-55-24-259.jpg"
keywords: []
---

# കണ്ണൂരിൽ രാമരാജ്യ രഥയാത്രയ്ക്ക് സ്വീകരണം നവംബർ 8ന് 

> **Lead Summary:** **കണ്ണൂർ : **ശ്രീരാമദാസ യൂണിവേഴ്സൽ സൊസൈറ്റി ദേശീയ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന. രാമരാജ്യ രഥയാത്രയ്ക്ക് കണ്ണൂരിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. നവമ്പർ 8, ചൊവ്വാഴച്ച വൈകീട്ട് 5 ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടക്കുന്ന സ്വീകരണ സമ്മേളനം കാ.ഭാ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡോ.വി.എസ്. ഷേണായി അധ്യക്ഷത വഹിക്കും.

## Article Content

**കണ്ണൂർ : **ശ്രീരാമദാസ യൂണിവേഴ്സൽ സൊസൈറ്റി ദേശീയ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന. രാമരാജ്യ രഥയാത്രയ്ക്ക് കണ്ണൂരിൽ സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. നവമ്പർ 8, ചൊവ്വാഴച്ച വൈകീട്ട് 5 ന് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടക്കുന്ന സ്വീകരണ സമ്മേളനം കാ.ഭാ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡോ.വി.എസ്. ഷേണായി അധ്യക്ഷത വഹിക്കും.

വളപട്ടണം പാലത്തിൽ നിന്ന് യാത്രയെ സ്റ്റേഡിയം കോർണറിലേക്ക് ആനയിക്കും. കേരളത്തിലെ ആദ്യ സ്വീകരണമാണ് കണ്ണൂരിലേത്. നാല് ജില്ലകളിലാണ് സംസ്ഥാനത്ത് സ്വീകരണം നൽകുന്നത്. 2022 ഒക്ടോബർ 5 ന് ആയോധ്യയിൽ നിന്ന് ആരംഭിച്ച യാത്ര 27 സംസ്ഥാനങ്ങൾ കടന്ന് 60 ദിവസത്തോളം സഞ്ചരിച്ച് ഡിസംബർ 3 ന് അയോധ്യയിൽ തന്നെ തിരിച്ചെത്തും ശാന്താനന്ദ മഹർഷിയാണ് യാത്ര നയിക്കുന്നത്.

വാർത്താ സമ്മേളനത്തിൽ വി എസ് ഷേണായി, കെ രവീന്ദ്രൻ , ഹരികൃഷ്ണൻ ആലച്ചേരി, ജ്യോതി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78687/reception-for-rama-rajya-rath-yatra-in-kannur-on-november-8)