---
title: "ഫ്ളക്സ് ബോർഡ് കെട്ടുന്നതിനിടെ നിലത്തേക്ക് വീണ ബ്രസീൽ ആരാധകൻ മരിച്ചു"
english_title: "Brazil fan dies after falling to ground while tying flux board"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78690/brazil-fan-dies-after-falling-to-ground-while-tying-flux-board"
published_at: "2022-11-05T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63662f14c93b2_Picsart_22-11-05_15-01-55-189.jpg"
keywords: []
---

# ഫ്ളക്സ് ബോർഡ് കെട്ടുന്നതിനിടെ നിലത്തേക്ക് വീണ ബ്രസീൽ ആരാധകൻ മരിച്ചു

> **Lead Summary:** കണ്ണൂർ: അലവിൽ ടൗണിൽ ബ്രസിലിന്റെ ഫ്ളക്സ് ബോർഡ് കെട്ടുന്നതിനിടെ കാൽതെറ്റി നിലത്തേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ ബ്രസീൽ ആരാധകൻ മരിച്ചു. അലവിൽ മന്ദമ്പേത്ത് ഹൗസിൽ എം നിധീഷ് ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 8.40നാണ് അലവിൽ ബസ് സ്റ്റോപ്പിന് സമീപം ഉയരത്തിൽ ബ്രസീലിന്റെ ഫ്ളക്സ് കെട്ടുന്നതിനിടെ നിധീഷ് കാൽതെറ്റി നിലത്തേക്ക് വീണത്.

## Article Content

കണ്ണൂർ: അലവിൽ ടൗണിൽ ബ്രസിലിന്റെ ഫ്ളക്സ് ബോർഡ് കെട്ടുന്നതിനിടെ കാൽതെറ്റി നിലത്തേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ ബ്രസീൽ ആരാധകൻ മരിച്ചു. അലവിൽ മന്ദമ്പേത്ത് ഹൗസിൽ എം നിധീഷ് ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 8.40നാണ് അലവിൽ ബസ് സ്റ്റോപ്പിന് സമീപം ഉയരത്തിൽ ബ്രസീലിന്റെ ഫ്ളക്സ് കെട്ടുന്നതിനിടെ നിധീഷ് കാൽതെറ്റി നിലത്തേക്ക് വീണത്.

തലക്ക് ഗുരുതരമായി പരിക്കേറ്റ നിധീഷ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനി രാവിലെയാണ് മരിച്ചത്.അലവിലെ എഫ് എസിടി ഗോഡൗണിലെ ജീവനക്കാരനാണ്. അവിവാഹിതനാണ്. അച്ഛൻ : പരേതനായ സദാനന്ദൻ. അമ്മ : കാർത്ത്യായനി. സഹോദരങ്ങൾ: അനൂപ്, മനോജ്, ഷാജി, ലീന.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78690/brazil-fan-dies-after-falling-to-ground-while-tying-flux-board)