---
title: " സി.പി.എം ജില്ലാ സെക്രട്ടറിയോട് മേയർ ആവശ്യപ്പെട്ടത് ഗൗരവമുള്ള വിഷയം "
english_title: "It is a serious matter that the mayor asked the district secretary of the CPM."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78711/it-is-a-serious-matter-that-the-mayor-asked-the-district-secretary-of-the-cpm"
published_at: "2022-11-05T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63664d1d884db_Picsart_22-11-05_17-11-59-736.jpg"
keywords: []
---

#  സി.പി.എം ജില്ലാ സെക്രട്ടറിയോട് മേയർ ആവശ്യപ്പെട്ടത് ഗൗരവമുള്ള വിഷയം 

> **Lead Summary:** **തിരുവനന്തപുരം :** കോർപറേഷനിലേക്ക് നിയമനം നടത്തുന്നതിന് മുൻഗണനാ ലിസ്റ്റ് സി.പി. എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനോട് മേയർ ആവശ്യപ്പെട്ടത് ഏറെ ഗൗരവമുള്ള വിഷയമാണെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ.

## Article Content

**തിരുവനന്തപുരം :** കോർപറേഷനിലേക്ക് നിയമനം നടത്തുന്നതിന് മുൻഗണനാ ലിസ്റ്റ് സി.പി. എം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനോട് മേയർ ആവശ്യപ്പെട്ടത് ഏറെ ഗൗരവമുള്ള വിഷയമാണെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ.

സമസ്ത മേഖലകളിലും സ്വന്തക്കാരെ തിരുകി കയറ്റാനുള്ള ശ്രമമാണ് സി.പി.എമ്മിൻ്റെ നേതൃത്വത്തിൽ നടക്കുന്നതെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സി.പി. എം. ഓഫീസിൽ നിന്ന് ലിസ്റ്റ് കൊടുത്താണ് സംസ്ഥാനത്ത് പല നിയമനങ്ങളും നടത്തുന്നത്. ഈ വിഷയത്തിൽ ഡി.വൈ എഫ്. ഐ മറുപടി നൽകണം കേന്ദ്ര സർക്കാർ കൃത്യമായി ജോലി കൊടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു അർഹതപ്പെട്ടവരുടെ അവസരം ഇല്ലാതാക്കുകയാണ് ഈ വിഷയത്തിൽ യുവമോർച്ച ശക്തമായ പ്രതിഷേധം നടത്തും പിൻ വാതിൽ നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു മേയർ ആര്യ രാജേന്ദ്രന് മേയർ സ്ഥാനത്ത് തുടരാൻ അർഹതയില്ലന്നും രാജിവെക്കും വരെ ശക്തമായ പ്രതിഷേധം യുവമോർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിഷയം വഴിതിരിച്ച് വിടാനാണ് സി.പി. എം ശ്രമിക്കുന്നത് കത്ത് വ്യാജമാണെങ്കിൽ നിയമപരമായി അന്വേഷിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78711/it-is-a-serious-matter-that-the-mayor-asked-the-district-secretary-of-the-cpm)