---
title: "തലശ്ശേരിയിൽ കുട്ടിയെ ഉപദ്രവിച്ച രണ്ടാമനും പിടിയിൽ"
english_title: "The second person who molested the child in Thalassery was also arrested."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78712/the-second-person-who-molested-the-child-in-thalassery-was-also-arrested"
published_at: "2022-11-05T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63664e4581329_IMG-20221105-WA0036.jpg"
keywords: []
---

# തലശ്ശേരിയിൽ കുട്ടിയെ ഉപദ്രവിച്ച രണ്ടാമനും പിടിയിൽ

> **Lead Summary:**  **തലശേരി **: കാറില്‍ ചാരി നിന്നതിന് ചവിട്ടേറ്റ ആറ് വയസുകാരനെ ഉപദ്രവിച്ച മറ്റൊരാള്‍ കൂടി പിടിയില്‍. പ്രതി മുഹമ്മദ് ഷിഹാദ്, കുട്ടിയെ ചവിട്ടിപ്പരിക്കേല്‍പ്പിക്കുന്നതിന് മുമ്ബ് മറ്റൊരാള്‍ കൂടി കുട്ടിയെ ഉപദ്രവിച്ചതായി സിസിടിവിയില്‍ നിന്നും വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ടാമത്തെയാളെയും പിടികൂടിയത്. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പൊലീസ് കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. അതിനിടെ, കാറിന് ചാരിനിന്നതിന് കുട്ടിയെ ചവിട്ടിവീഴ്ത്തിയ കേസിലെ പ്രതി മുഹമ്മദ് ഷിഹാദ് കുട്ടിയുടെ തലക്കടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

## Article Content

 **തലശേരി **: കാറില്‍ ചാരി നിന്നതിന് ചവിട്ടേറ്റ ആറ് വയസുകാരനെ ഉപദ്രവിച്ച മറ്റൊരാള്‍ കൂടി പിടിയില്‍. പ്രതി മുഹമ്മദ് ഷിഹാദ്, കുട്ടിയെ ചവിട്ടിപ്പരിക്കേല്‍പ്പിക്കുന്നതിന് മുമ്ബ് മറ്റൊരാള്‍ കൂടി കുട്ടിയെ ഉപദ്രവിച്ചതായി സിസിടിവിയില്‍ നിന്നും വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ടാമത്തെയാളെയും പിടികൂടിയത്. ഇയാളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. പൊലീസ് കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. അതിനിടെ, കാറിന് ചാരിനിന്നതിന് കുട്ടിയെ ചവിട്ടിവീഴ്ത്തിയ കേസിലെ പ്രതി മുഹമ്മദ് ഷിഹാദ് കുട്ടിയുടെ തലക്കടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

പൊലീസ് എഫ്‌ഐആറില്‍, ഷിഹാദ് കുട്ടിയുടെ തലയില്‍ അടിച്ചുവെന്നും കാല് കൊണ്ട് ചവിട്ടിയെന്നുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇതില്‍ ചവിട്ടേല്‍ക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മറ്റൊരാളും കുട്ടിയുടെ തലക്ക് അടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

അതിനിടെ പൊലീസിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മുകളില്‍ നിന്നുള്ള ഇടപെടൽ ഉണ്ടായതിനാലാണ് തലശ്ശേരിയില്‍ കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് രാത്രിയില്‍ വിട്ടയച്ചതെന്ന് ഡിസിസി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. പൊലീസിന്റെ കോള്‍ ലിസ്റ്റ് പരിശോധിച്ച്‌ ഇക്കാര്യം പുറത്തു കൊണ്ടു വരണം. വിട്ടയച്ച സമയത്ത് പ്രതി മുങ്ങിയിരുന്നു എങ്കില്‍ എന്ത് ചെയ്യുമായിരുന്നെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ചോദിച്ചു. പൊലീസിന് വീഴ്ച പറ്റിയെന്ന വിമ‍ര്‍ശനത്തില്‍ പരിശോധന തുടങ്ങി. വ്യാഴാഴ്ച രാത്രി സംഭവം നടന്നിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാതെ വീട്ടിലേക്ക് പറഞ്ഞു വിട്ടതാണ് വിമ‍ര്‍ശനത്തിന് ഇടയാക്കിയത്. ഇതില്‍ തലശ്ശേരി പൊലീസിന് സംഭവിച്ച വീഴ്ചയാണ് എഎസ്പി നിഥിന്‍ രാജ് അന്വേഷിക്കുക. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍, എസ്‌ഐ അടക്കമുള്ളവരില്‍ നിന്ന് മൊഴിയെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78712/the-second-person-who-molested-the-child-in-thalassery-was-also-arrested)