---
title: "ഇരിട്ടി നഗരസഭ കേരളോത്സവം നവംബർ 12 മുതൽ ഡിസംബർ 2 വരെ "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78753/iritty"
published_at: "2022-11-06T05:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6366fba7cff40_FB_IMG_1667693348611.jpg"
keywords: []
---

# ഇരിട്ടി നഗരസഭ കേരളോത്സവം നവംബർ 12 മുതൽ ഡിസംബർ 2 വരെ 

> **Lead Summary:** **ഇരിട്ടി:** ഇരിട്ടി നഗരസഭ കേരളോത്സവം നവംബർ 12 മുതൽ ഡിസംബർ 2 വരെ നടത്തുന്നതിന് തീരുമാനം. ഇത് സംബന്ധിച്ച് നടന്ന സ്വാഗത സംഘം രൂപികരണയോഗം മുൻസിപ്പൽ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്‌ഘാടനം ചെയ്തു. എം. രാജൻ പദ്ധതി വിശദീകരിച്ചു. മുൻസിപ്പൽ സെക്രട്ടറി രാഗേഷ് പലേരിവീട്ടിൽ, പോലിസ് ഇൻസ്പെക്ടർ വില്ലി, ടി.കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു.

## Article Content

**ഇരിട്ടി:** ഇരിട്ടി നഗരസഭ കേരളോത്സവം നവംബർ 12 മുതൽ ഡിസംബർ 2 വരെ നടത്തുന്നതിന് തീരുമാനം. ഇത് സംബന്ധിച്ച് നടന്ന സ്വാഗത സംഘം രൂപികരണയോഗം മുൻസിപ്പൽ ചെയർപേഴ്സൺ കെ.ശ്രീലത ഉദ്‌ഘാടനം ചെയ്തു. എം. രാജൻ പദ്ധതി വിശദീകരിച്ചു. മുൻസിപ്പൽ സെക്രട്ടറി രാഗേഷ് പലേരിവീട്ടിൽ, പോലിസ് ഇൻസ്പെക്ടർ വില്ലി, ടി.കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു.

വിദ്യഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ഫസീല സ്വാഗതവും എ.കെ. രവീന്ദ്രൻ നന്ദിയും പറഞ്ഞു. അത്ലറ്റിക്സ് മത്സരങ്ങളും ഫുട്ബോൾ മത്സരവും വള്ള്യാട് ഗ്രൗണ്ടിലും, കമ്പവലി, ചെസ് മത്സരങ്ങൾ കിഴൂർ വി യു പി സ്ക്കൂളിലും കബഡി മത്സരം മീത്തലെ പുന്നാട് നിവേദിത ഗ്രൗണ്ടിലും, വോളിബോൾ മത്സരം നടുവനാട് മിനി സ്റ്റേഡിയത്തിലും, കലാമത്സരങ്ങൾ ചാവശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിലും, ക്രിക്കറ്റ് മത്സരം എം ജി കോളേജ് ഗ്രൗണ്ടിലും, ഷട്ടിൽ മത്സരം പത്തൊൻപതാം മൈൽ പാരാസ് ഇൻഡോറിയത്തിലും വെച്ച് നടത്തുന്നതിന് തിരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78753/iritty)