---
title: "വ്യാഴാഴ്ച്ച വരെ ശക്തമായ മഴ: ഇടിമിന്നലിനും സാധ്യത,നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്"
english_title: "Heavy rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78844/heavy-rain"
published_at: "2022-11-06T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63678face2d9c_Screenshot_20221106-161113_Dailyhunt.jpg"
keywords: []
---

# വ്യാഴാഴ്ച്ച വരെ ശക്തമായ മഴ: ഇടിമിന്നലിനും സാധ്യത,നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതിനാല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഈ മാസം പത്ത് വരെ ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യത. രണ്ട് മൂന്ന് ദിവസത്തിനകം മഴ കുറയാനും സാധ്യതയുണ്ട്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തിനു സമീപം നവംബര്‍ ഒന്‍പതോടെ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. തുടര്‍ന്നുള്ള 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ചു വടക്കു പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ചു തമിഴ്നാട്- പുതുച്ചേരി തീരത്തേക്ക് നീങ്ങും.24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78844/heavy-rain)