---
title: "മേയറുടേത് ബാലിശമായ ന്യായീകരണങ്ങള്‍, രാജി വെക്കണം: ശക്തമായ സമരത്തെ നേരിടേണ്ടിവരും: കെ സുധാകരന്‍ എംപി"
english_title: "K Sudhakaran Mp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78845/k-sudhakaran-mp"
published_at: "2022-11-06T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636793a205c32_Screenshot_20221106-162140_Video_Player.jpg"
keywords: []
---

# മേയറുടേത് ബാലിശമായ ന്യായീകരണങ്ങള്‍, രാജി വെക്കണം: ശക്തമായ സമരത്തെ നേരിടേണ്ടിവരും: കെ സുധാകരന്‍ എംപി

> **Lead Summary:** തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്റേത് ബാലിശമായ ന്യായീകരണങ്ങളെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. തിരുവനന്തപുരം മേയർക്ക് തെറ്റും ശരിയും മനസിലാക്കാനാവുന്നില്ല. കത്തയച്ച സംഭവത്തിൽ തെളിവുകളെല്ലാം പുറത്തു വന്നു. ഗുരുതരമായ തെറ്റാണ് ചെയ്തിരിക്കുന്നത്.

## Article Content

തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്റേത് ബാലിശമായ ന്യായീകരണങ്ങളെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. തിരുവനന്തപുരം മേയർക്ക് തെറ്റും ശരിയും മനസിലാക്കാനാവുന്നില്ല. കത്തയച്ച സംഭവത്തിൽ തെളിവുകളെല്ലാം പുറത്തു വന്നു. ഗുരുതരമായ തെറ്റാണ് ചെയ്തിരിക്കുന്നത്.

ആര്യ മാത്രമല്ല തെറ്റു ചെയ്തതെന്നും സർക്കാരിന്റെ പൊതു രീതിയാണിതെന്നും കെ സുധാകരൻ എംപി കുറ്റപ്പെടുത്തി. ബന്ധുക്കളെയും പാർട്ടിക്കാരെയും തസ്തികളിൽ കുത്തി നിറയ്ക്കുകയാണ് ചെയ്യുന്നത്. മേയർ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയാറാകണം അല്ലെങ്കിൽ രാജി വെക്കണം. ന്യായീകരിച്ച്മുന്നോട്ടുപോകാനാണ് ശ്രമമെങ്കിൽ യുഡിഎഫും കോൺഗ്രസും സമരമുഖത്തേക്ക് പോകുമെന്നും കെപിസിസി പ്രസിഡന്റ് തലശേരിയിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78845/k-sudhakaran-mp)