---
title: "അമ്പായത്തോട് സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 120 ആം ഓർമ്മപ്പെരുന്നാളിന് തുടക്കമായി"
english_title: "St. Mary's Orthodox Church"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78875/st-marys-orthodox-church"
published_at: "2022-11-06T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6367cb50b7869_Picsart_22-11-06_20-26-53-322.jpg"
keywords: []
---

# അമ്പായത്തോട് സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 120 ആം ഓർമ്മപ്പെരുന്നാളിന് തുടക്കമായി

> **Lead Summary:** **അമ്പായത്തോട്: **സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 120 ആം ഓർമ്മപ്പെരുന്നാളിന് തുടക്കമായി. നവംബർ 6 മുതൽ 13 വരെയാണ് ഓർമ്മപ്പെരുന്നാൾ. പളളി വികാരി ഫാ.ഷിബു ജോൺ പെരുന്നാൾ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. പെരുന്നാളിനോടനുബന്ധിച്ച് എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ സന്ധ്യാനമസ്കാരവും, മദ്ധ്യസ്ഥ പ്രാർത്ഥനയും തുടർന്ന് ആശീർവാദവും ഉണ്ടായിരിക്കും.

## Article Content

**അമ്പായത്തോട്: **സെന്റ് മേരിസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 120 ആം ഓർമ്മപ്പെരുന്നാളിന് തുടക്കമായി. നവംബർ 6 മുതൽ 13 വരെയാണ് ഓർമ്മപ്പെരുന്നാൾ. പളളി വികാരി ഫാ.ഷിബു ജോൺ പെരുന്നാൾ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. പെരുന്നാളിനോടനുബന്ധിച്ച് എല്ലാ ദിവസവും വൈകിട്ട് 6 മണി മുതൽ സന്ധ്യാനമസ്കാരവും, മദ്ധ്യസ്ഥ പ്രാർത്ഥനയും തുടർന്ന് ആശീർവാദവും ഉണ്ടായിരിക്കും.

നവംബർ 11 വെള്ളിയാഴ്ച ചാരിറ്റി സഹായ വിതരണം ചെയ്യും. വിതരണോത്ഘാടനം കാക്കയങ്ങാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി ഫാ. എൽദോ എ. കെ നിർവഹിക്കും. തുടർന്ന് ഭക്തിനിർഭരമായ പെരുന്നാൾ റാസയും വാദ്യമേളങ്ങളുടെ കലാപ്രകടനവും സംഘടിപ്പിക്കും. നവംബർ 12 ശനിയാഴ്ച മഹേഷ് തങ്കച്ചൻ അച്ഛന്റെ മുഖ്യകാർമ്മികത്വത്തിൽ വി.മൂന്നിന്മേൽ കുർബ്ബാനയും തുടർന്ന് പ്രദക്ഷിണവും നടക്കും. നവംബർ 13 ഞായറാഴ്ച രാവിലെ 10 മണിക്ക് പെരുന്നാളിന് കൊടിയിറങ്ങും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78875/st-marys-orthodox-church)