---
title: "നിര്‍ത്തിയിട്ടിരുന്ന ബസിനു പിന്നില്‍ ബൈക്ക്‌ ഇടിച്ചുകയറി മൂന്ന്‌ യുവാക്കള്‍ക്ക്‌ ദാരുണാന്ത്യം"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78903/accident"
published_at: "2022-11-07T05:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63684a7251f63_Screenshot_20221107-052846_Dailyhunt.jpg"
keywords: []
---

# നിര്‍ത്തിയിട്ടിരുന്ന ബസിനു പിന്നില്‍ ബൈക്ക്‌ ഇടിച്ചുകയറി മൂന്ന്‌ യുവാക്കള്‍ക്ക്‌ ദാരുണാന്ത്യം

> **Lead Summary:** **ആലപ്പുഴ: **നിര്‍ത്തിയിട്ടിരുന്ന ബസിനു പിന്നില്‍ ഇരുചക്ര വാഹനം ഇടിച്ചു കയറി മൂന്നു യുവാക്കള്‍ മരിച്ചു.അരൂര്‍ പഞ്ചായത്ത്‌ 11-ാംവാര്‍ഡില്‍ വടശേരി വീട്ടില്‍ തങ്കച്ചന്റെ മകന്‍ ബിജോയ്‌ , 21-ാംവാര്‍ഡില്‍ കളപ്പുരക്കല്‍ വെളിയില്‍ ബിനുവിന്റെ മകന്‍ അഭിജിത്ത്‌ , കപ്പലിങ്കല്‍ വീട്ടില്‍ ഗിരീഷിന്റെ മകന്‍ ആല്‍വില്‍ എന്നിവരാണ്‌ മരിച്ചത്‌. ദേശീയ പാതയില്‍ കെല്‍ട്രോണ്‍ കവലയ്‌ക്കു തെക്കുവശം എയ്‌ഡ്‌ പോസ്‌റ്റിനു സമീപം ഇന്നലെ പുലര്‍ച്ച രണ്ടിനായിരുന്നു അപകടം. ബസ്‌ ബേയില്‍ നിര്‍ത്തിയിട്ടിരുന്ന കേന്ദ്രീയ വിദ്യാലയത്തിന്റെ ബസിനടിയിലേക്ക്‌ ബൈക്ക്‌ ഇടിച്ചു കയറുകയായിരുന്നു. വടക്ക്‌ ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്ക്‌ നിയന്ത്രണംവിട്ട്‌ ബസിനടിയില്‍ പെട്ടതാണെന്നു കരുതുന്നു.

## Article Content

**ആലപ്പുഴ: **നിര്‍ത്തിയിട്ടിരുന്ന ബസിനു പിന്നില്‍ ഇരുചക്ര വാഹനം ഇടിച്ചു കയറി മൂന്നു യുവാക്കള്‍ മരിച്ചു.അരൂര്‍ പഞ്ചായത്ത്‌ 11-ാംവാര്‍ഡില്‍ വടശേരി വീട്ടില്‍ തങ്കച്ചന്റെ മകന്‍ ബിജോയ്‌ , 21-ാംവാര്‍ഡില്‍ കളപ്പുരക്കല്‍ വെളിയില്‍ ബിനുവിന്റെ മകന്‍ അഭിജിത്ത്‌ , കപ്പലിങ്കല്‍ വീട്ടില്‍ ഗിരീഷിന്റെ മകന്‍ ആല്‍വില്‍ എന്നിവരാണ്‌ മരിച്ചത്‌. ദേശീയ പാതയില്‍ കെല്‍ട്രോണ്‍ കവലയ്‌ക്കു തെക്കുവശം എയ്‌ഡ്‌ പോസ്‌റ്റിനു സമീപം ഇന്നലെ പുലര്‍ച്ച രണ്ടിനായിരുന്നു അപകടം. ബസ്‌ ബേയില്‍ നിര്‍ത്തിയിട്ടിരുന്ന കേന്ദ്രീയ വിദ്യാലയത്തിന്റെ ബസിനടിയിലേക്ക്‌ ബൈക്ക്‌ ഇടിച്ചു കയറുകയായിരുന്നു. വടക്ക്‌ ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്ക്‌ നിയന്ത്രണംവിട്ട്‌ ബസിനടിയില്‍ പെട്ടതാണെന്നു കരുതുന്നു.

അപകടത്തില്‍പ്പെട്ട ഡ്യൂക്ക്‌ ബൈക്ക്‌ പൂര്‍ണമായും തകര്‍ന്നു. എറണാകുളം കേന്ദ്രീയ വിദ്യാലയത്തിന്റെ കുട്ടികളെകൊണ്ടു പോകുന്ന ബസാണു ബസ്‌ബേയില്‍ പാര്‍ക്ക്‌ ചെയ്‌തിരുന്നത്‌. സുഹൃത്തിന്റെ വീട്ടിലെ പാലു കാച്ചല്‍ ചടങ്ങിന്‌ പോയി മടങ്ങവേയാണ്‌ മൂവരും അപകടത്തില്‍ പെട്ടത്‌. ബസിന്റെ പിന്‍ഭാഗം തകര്‍ന്നു. നാട്ടുകാര്‍ ചേര്‍ന്ന്‌ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലുംരക്ഷിക്കാനായില്ല. അരൂര്‍ പോലീസ്‌ കേസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78903/accident)