---
title: "കാറുടമയുടെ ചവിട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയില്‍ നിന്ന് ബാലാവകാശ കമ്മിഷന്‍ ഇന്ന് മൊഴിയെടുക്കും"
english_title: "Child Rights Commission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78914/child-rights-commission"
published_at: "2022-11-07T08:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636872c3365f7_n43932358416677894071206bac728ab82350e772a9254cee02a224a96017ab601c47d4f5e64db8df6693ed.jpg"
keywords: []
---

# കാറുടമയുടെ ചവിട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയില്‍ നിന്ന് ബാലാവകാശ കമ്മിഷന്‍ ഇന്ന് മൊഴിയെടുക്കും

> **Lead Summary:** കാറില്‍ ചാരിയതിന് കാറുടമയുടെ ചവിട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന രാജസ്ഥാന്‍ നാടോടി ബാലനില്‍ നിന്നും ബാലാവകാശ കമ്മിഷന്‍ ഇന്ന് മൊഴിയെടുക്കും.കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്നും മൊഴി ശേഖരിക്കും. ഗണേശിനെ ഇന്ന് ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തേക്കും. കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

## Article Content

കാറില്‍ ചാരിയതിന് കാറുടമയുടെ ചവിട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന രാജസ്ഥാന്‍ നാടോടി ബാലനില്‍ നിന്നും ബാലാവകാശ കമ്മിഷന്‍ ഇന്ന് മൊഴിയെടുക്കും.കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്നും മൊഴി ശേഖരിക്കും. ഗണേശിനെ ഇന്ന് ജനറല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തേക്കും. കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

സംഘം കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്തു. കസ്റ്റഡിയിലെടുത്ത പ്രതിയെ ആദ്യം വിട്ടയച്ചതുമായി ബന്ധപ്പെട്ട് ലോക്കല്‍ പൊലീസിനെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78914/child-rights-commission)