---
title: "'രാജ്ഭവനിലേക്ക് മാർച്ച് വരട്ടെ, എന്നെ റോഡിൽ ആക്രമിക്കട്ടെ': സംസ്ഥാനം ഭരണഘടന തകർച്ചയിലേക്കെന്ന് ​ഗവർണർ"
english_title: "Governer "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78933/governer"
published_at: "2022-11-07T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63689416dd2f0_images_(2).jpeg"
keywords: []
---

# 'രാജ്ഭവനിലേക്ക് മാർച്ച് വരട്ടെ, എന്നെ റോഡിൽ ആക്രമിക്കട്ടെ': സംസ്ഥാനം ഭരണഘടന തകർച്ചയിലേക്കെന്ന് ​ഗവർണർ

> **Lead Summary:**  **തിരുവനന്തപുരം: **സർക്കാരിനെതിരെയുള്ള വിമർശനം ആവർത്തിച്ച് ​ഗവർണർ ആരിഫ് മുഹ​മ്മദ് ഖാൻ. സംസ്ഥാനത്ത് ഭരണഘടന തകർച്ചയിലാണെന്ന് ​ഗവർണർ ആരോപിച്ചു. രാജ്ഭവൻ മാർച്ച് വരട്ടെ എന്നും തന്നെ റോഡിൽ ആക്രമിക്കട്ടെ എന്നും ​ഗവർണർക്കെതിരെ ഇടതുമുന്നണി നടത്താനിരിക്കുന്ന മാർച്ചിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു. മേയറുടെ കത്ത് അടക്കമുള്ള വിഷയങ്ങൾ സർക്കാർ വിശദീകരിക്കണമെന്ന് ​ഗവർണർ ആവശ്യപ്പെട്ടു.

## Article Content

 **തിരുവനന്തപുരം: **സർക്കാരിനെതിരെയുള്ള വിമർശനം ആവർത്തിച്ച് ​ഗവർണർ ആരിഫ് മുഹ​മ്മദ് ഖാൻ. സംസ്ഥാനത്ത് ഭരണഘടന തകർച്ചയിലാണെന്ന് ​ഗവർണർ ആരോപിച്ചു. രാജ്ഭവൻ മാർച്ച് വരട്ടെ എന്നും തന്നെ റോഡിൽ ആക്രമിക്കട്ടെ എന്നും ​ഗവർണർക്കെതിരെ ഇടതുമുന്നണി നടത്താനിരിക്കുന്ന മാർച്ചിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു. മേയറുടെ കത്ത് അടക്കമുള്ള വിഷയങ്ങൾ സർക്കാർ വിശദീകരിക്കണമെന്ന് ​ഗവർണർ ആവശ്യപ്പെട്ടു.

കേരള സർക്കാരിന് കീഴിലുള്ള എല്ലാ ജോലികളും സിപിഎം കേഡറുകൾക്ക് മാറ്റി വച്ചിരിക്കുകയാണെന്ന് ​ഗവർണർ ആരോപിച്ചു. താൻ അഡ്മിനിസ്ട്രേഷനിൽ ഇടുപെടുന്നുവെന്നാണ് സർക്കാർ ആരോപിക്കുന്നത് എന്നാൽ അതിനുള്ള ഒരു തെളിവ് കൊണ്ടുവന്നാൽ താൻ രാജിവെക്കാം. എന്നാൽ സർക്കാരിലെ ചിലർ രാജ്ഭവനെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. താൻ നിയമിച്ചവർക്ക് തന്നെ വിമർശിക്കാൻ അധികാരമില്ലെന്നും ​ഗവർണർ പറഞ്ഞു. സിപിഎം ധർണ്ണ നടത്തുമെന്നാണ് പറയുന്നത്. അവർ അത് 15 ലേക്ക് മാറ്റിവെക്കേണ്ട. താൻ രാജ് ഭവനിലുള്ളപ്പോൾ തന്നെ നടത്തട്ടേ. ധർണ്ണ നടത്തുന്നിടത്തേക്ക് താനും വരാം.

ഒരു പൊതു സംവാദത്തിന് താൻ തയ്യാറാണെന്നും മുഖ്യമന്ത്രി വരട്ടെ എന്നും ​ഗവർണർ പറഞ്ഞു. 'ഞാൻ ആരാണെന്ന് അറിയില്ലെന്ന് പറയുന്നത് വരെ മുഖ്യമന്ത്രി എത്തിയില്ലെ' എന്നും ​ഗവർണർ ചോദിച്ചു. മാത്രമല്ല, തനിക്ക് മുഖ്യമന്ത്രിയെ അറിയാമെന്നും മുഖ്യമന്ത്രിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ തന്നോട് പറയട്ടേ എന്നും ​ഗവർണർ‌ പറഞ്ഞു. താൻ എന്തെങ്കിലും നിയമം തെറ്റിച്ചെങ്കിൽ രാഷ്ട്രപതിയെ സമീപിക്കാമെന്നും ​ഗവർണർ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78933/governer)