---
title: "ഗാന്ധി ജയന്തി മാസാചരണം : പേരാവൂരിൽ 152 വിമുക്തിദീപങ്ങൾ തെളിയിക്കുന്നു"
english_title: "Gandhi Jayanti Celebration peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7894/gandhi-jayanti-celebration-peravoor"
published_at: "2021-10-29T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617c00aed9c08_IMG-20211029-WA0051.jpg"
keywords: []
---

# ഗാന്ധി ജയന്തി മാസാചരണം : പേരാവൂരിൽ 152 വിമുക്തിദീപങ്ങൾ തെളിയിക്കുന്നു

> **Lead Summary:** പേരാവൂർ: ഗാന്ധിജയന്തി മാസാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 30 ന് പേരാവൂർ എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ പേരാവൂർ നിയമസഭാ നിയോജക മണ്ഡലത്തിൽ 152 വിമുക്തി ദീപങ്ങൾ തെളിയിക്കുന്നു. ഗാന്ധിജിയുടെ 152- ാമത് ജൻമവാർഷികം പ്രമാണിച്ചാണ് 152 ദീപങ്ങൾ തെളിയിക്കുന്നത്.

## Article Content

പേരാവൂർ: ഗാന്ധിജയന്തി മാസാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 30 ന് പേരാവൂർ എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ പേരാവൂർ നിയമസഭാ നിയോജക മണ്ഡലത്തിൽ 152 വിമുക്തി ദീപങ്ങൾ തെളിയിക്കുന്നു. ഗാന്ധിജിയുടെ 152- ാമത് ജൻമവാർഷികം പ്രമാണിച്ചാണ് 152 ദീപങ്ങൾ തെളിയിക്കുന്നത്.

പേരാവൂർ പഴയ ബസ്റ്റാന്റിൽ വച്ച് നടത്തുന്ന പരിപാടിയിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ അധ്യക്ഷത വഹിക്കും.

പേരാവൂർ തുണ്ടിയിൽ മോണിങ് ഫൈറ്റേഴ്സ് ഇൻഡ്യൂറൻസ് അക്കാദമിയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. അക്കാദമി ഡയറക്ടർ എം സി കുട്ടിച്ചൻ, ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ, എക്സൈസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ നേതൃത്വം നൽകും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7894/gandhi-jayanti-celebration-peravoor)