---
title: "വനാവകാശ നിയമം - 2006 മലയാള പരിഭാഷയുടെ പ്രകാശനവും വിതരണവും നിർവഹിച്ചു"
english_title: "Published and distributed the Malayalam translation of the Forest Rights Act - 2006"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78964/published-and-distributed-the-malayalam-translation-of-the-forest-rights-act-2006"
published_at: "2022-11-07T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6368b7a038078_Picsart_22-11-07_12-49-03-530.jpg"
keywords: []
---

# വനാവകാശ നിയമം - 2006 മലയാള പരിഭാഷയുടെ പ്രകാശനവും വിതരണവും നിർവഹിച്ചു

> **Lead Summary:** കണ്ണൂർ: വനഭൂമിയിൽ താമസിക്കുന്ന വിഭാഗങ്ങളുടെ ഭൂമിയിൽ മേലുള്ള അവകാശം സംരക്ഷിക്കുന്നതിനായി 2006 വർഷത്തിൽ ഇന്ത്യൻ പാർലമെൻറ് പാസാക്കിയ നിയമമാണ് വനാവകാശ നിയമം - 2006. ഈ നിയമം നിലവിൽ വന്ന്16 വർഷം കഴിഞ്ഞിട്ടും പൂർണ്ണമായും നടപ്പിലാക്കുവാൻ നാളിതുവരെ സർക്കാരുകൾക്ക് സാധിച്ചിട്ടില്ല ഇത്തരം ഒരു സാഹചര്യത്തിലാണ് കണ്ണൂർ ജില്ലയിലെ വനാവകാശഭൂമി അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വനാവകാശ നിയമത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ച് ഈ നിയമത്തിൻ കീഴിൽ വരുന്ന ജനവിഭാഗങ്ങളെ ബോധവൽക്കരിക്കുന്നതിനും തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് ചിട്ടയായ പ്രവർത്തനങ്ങൾ ജില്ലയിൽ നടത്തി വരികയാണ്.

## Article Content

കണ്ണൂർ: വനഭൂമിയിൽ താമസിക്കുന്ന വിഭാഗങ്ങളുടെ ഭൂമിയിൽ മേലുള്ള അവകാശം സംരക്ഷിക്കുന്നതിനായി 2006 വർഷത്തിൽ ഇന്ത്യൻ പാർലമെൻറ് പാസാക്കിയ നിയമമാണ് വനാവകാശ നിയമം - 2006. ഈ നിയമം നിലവിൽ വന്ന്16 വർഷം കഴിഞ്ഞിട്ടും പൂർണ്ണമായും നടപ്പിലാക്കുവാൻ നാളിതുവരെ സർക്കാരുകൾക്ക് സാധിച്ചിട്ടില്ല ഇത്തരം ഒരു സാഹചര്യത്തിലാണ് കണ്ണൂർ ജില്ലയിലെ വനാവകാശഭൂമി അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വനാവകാശ നിയമത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ച് ഈ നിയമത്തിൻ കീഴിൽ വരുന്ന ജനവിഭാഗങ്ങളെ ബോധവൽക്കരിക്കുന്നതിനും തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് ചിട്ടയായ പ്രവർത്തനങ്ങൾ ജില്ലയിൽ നടത്തി വരികയാണ്.

ഇതിന്റെ ഭാഗമായി വനവകാശ നിയമത്തിന്റെ പരിധിയിൽ വരുന്ന ജന വിഭാഗങ്ങളെ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും നിരന്തരമായി പ്രവർത്തിക്കുന്നതിനു വേണ്ടി വനാവകാശ നിയമത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങൾ ഉൾപ്പെടുത്തി മലയാള പരിഭാഷ നടത്തുകയും ഒരു ലഘു പുസ്തകം തയ്യാറാക്കി അതിൻറെ പ്രകാശനവും, കണ്ണൂർ ജില്ലയിലെ 24വനാവകാശ കമ്മിറ്റികൾക്ക് വിതരണം ചെയ്യുന്നതിന്റെ ചടങ്ങും തലശ്ശേരി സബ് കലക്ടർ ശ്രീ സന്ദിപ് കുമാർ ഐഎഎസ് നിർവഹിച്ചു .കെ കെ എം എസ് ഇ എഫ് ജനറൽ സെക്രട്ടറി രാഘവൻ.സി.പി  അധ്യക്ഷതവഹിച്ച ചടങ്ങിൽ വനഭൂമി അവകാശ സംരക്ഷണ സമിതിയുടെ കണ്ണൂർ ജില്ലാ പ്രസിഡണ്ട് . എൻ. സുശാന്ത് വിഷയാവതരണം നടത്തി.

 റോയ് പൗലോസ് (വാർഡ് മെമ്പർ കോളയാട് പഞ്ചായത്ത്). ഷിബു (വാർഡ് മെമ്പർ ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് ). റീന (വാർഡ് മെമ്പർ പാട്യം പഞ്ചായത്ത്).  രാജേഷ്. എസ് (അസിസ്റ്റൻറ് സെക്രട്ടറി കോളയാട്പഞ്ചായത്ത്) മോഹനൻ വികെ കെ എം എസ് പ്രസിഡണ്ട്, ജിജീഷ് കെഎസ്ഇബി ഇൻസ്പെക്ടർ, സിനോയ് .എം . ജനറൽ സെക്രട്ടറി വനഭൂമി അവകാശ സംരക്ഷണ സമിതി  എന്നിവർ പ്രസംഗിച്ചു.

വനാവകാശ നിയമം നടപ്പാക്കേണ്ട വനാവകാശ കമ്മിറ്റി അംഗങ്ങൾക്ക് കമ്മിറ്റികൾ സമ്മേളിച്ച് അവകാശങ്ങളുടെ സ്ഥാന നിർണയിക്കുന്ന ഭൂപടം വികസനത്തിന്റെ മാസ്റ്റർ പ്ലാൻ സമയബന്ധിതമായി പൂർത്തീകരിച്ച് തങ്ങളുടെ അവകാശങ്ങൾ എങ്ങനെ നിയമപരമായി നേടിയെടുക്കാമെന്ന് പരിപാടിയിൽ പങ്കെടുത്ത കണ്ണൂർ ജില്ലയിലെ24 വനാവകാശ കമ്മറ്റിയിലെ 250 അംഗങ്ങൾക്ക്, വിഷയാവതരണം നടത്തിയ എൻ സുശാന്ത് വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78964/published-and-distributed-the-malayalam-translation-of-the-forest-rights-act-2006)