---
title: "പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് ഡിആര്‍എമ്മുമാര്‍ക്ക് നിശ്ചയിക്കാനാകില്ല: അധികാരം പിന്‍വലിച്ച്‌ റെയില്‍വേ ബോര്‍ഡ് "
english_title: "DRMs cannot fix platform ticket prices"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/78983/drms-cannot-fix-platform-ticket-prices"
published_at: "2022-11-07T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6368c670b453d_Screenshot_2022-11-07-14-17-56-81_680d03679600f7af0b4c700c6b270fe7.jpg"
keywords: []
---

# പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് ഡിആര്‍എമ്മുമാര്‍ക്ക് നിശ്ചയിക്കാനാകില്ല: അധികാരം പിന്‍വലിച്ച്‌ റെയില്‍വേ ബോര്‍ഡ് 

> **Lead Summary:** **തിരുവനന്തപുരം**: പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ക്ക് നിരക്ക് നിശ്ചയിക്കാനുള്ള ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ (ഡിആര്‍എം) മാരുടെ അധികാരം പിന്‍വലിച്ച്‌ റെയില്‍വേ ബോര്‍ഡ്. പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കുകള്‍ 10 രൂപയില്‍ നിന്ന് 50 രൂപ വരെ വര്‍ധിപ്പിച്ചത് ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. യാത്രക്കാരെ ഒട്ടേറെ ബുദ്ധിമുട്ടിലാക്കിയ അപ്രതീക്ഷിത നിരക്ക് വര്‍ധനവിനെ തുടര്‍ന്നാണ് റെയില്‍വേ ബോര്‍ഡിന്റെ നീക്കം. 2015 ലാണ് പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കാനും ഭേദഗതി വരുത്താനുമുള്ള അധികാരം ഡിആര്‍എമ്മുമാര്‍ക്ക് നല്‍കുന്നത്.

## Article Content

**തിരുവനന്തപുരം**: പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ക്ക് നിരക്ക് നിശ്ചയിക്കാനുള്ള ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ (ഡിആര്‍എം) മാരുടെ അധികാരം പിന്‍വലിച്ച്‌ റെയില്‍വേ ബോര്‍ഡ്. പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കുകള്‍ 10 രൂപയില്‍ നിന്ന് 50 രൂപ വരെ വര്‍ധിപ്പിച്ചത് ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു. യാത്രക്കാരെ ഒട്ടേറെ ബുദ്ധിമുട്ടിലാക്കിയ അപ്രതീക്ഷിത നിരക്ക് വര്‍ധനവിനെ തുടര്‍ന്നാണ് റെയില്‍വേ ബോര്‍ഡിന്റെ നീക്കം. 2015 ലാണ് പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിക്കാനും ഭേദഗതി വരുത്താനുമുള്ള അധികാരം ഡിആര്‍എമ്മുമാര്‍ക്ക് നല്‍കുന്നത്.

ഉത്സവങ്ങള്‍ പോലുള്ള വിശേഷാവസരങ്ങളില്‍ ആളുകള്‍ അനാവശ്യമായി സ്‌റ്റേഷനില്‍ പ്രവേശിക്കുന്നത് തടയാന്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കുകള്‍ ഉയര്‍ത്താറുണ്ട്. 2019 ല്‍ റെയില്‍വേ ബോര്‍ഡ് സര്‍ക്കുലറില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റുകളുടെ നിരക്ക് ഏകീകൃത സ്വഭാവമുള്ളതല്ലെന്നും ആവശ്യമുള്ളപ്പോള്‍ മാറ്റാമെന്നും വ്യക്തമാക്കിയിരുന്നു.

കൊവിഡിന് ശേഷം ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിച്ചതോടെ സ്‌റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി പ്ലാറ്റ്‌ഫോം നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു.2021 മേയ് ഒന്ന് മുതല്‍ ജൂലൈ 31 വരെ 50 രൂപയായിരുന്നു പാലക്കാട് ഡിവിഷനിലെ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക്. തിരക്ക് കുറയ്ക്കുന്നതിന് പകരം വരുമാനം വര്‍ധിപ്പിക്കാനുള്ള വഴിയായി മാറിയതോടെയാണ് സംഭവം വിവാദമായത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/78983/drms-cannot-fix-platform-ticket-prices)