---
title: "പ്രൈഡ് ഓഫ് ഇന്ത്യ സീസൺ 4 സ്പോട് ലൈറ്റ് അവാർഡ് സൈറസ് ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ. കെ.പി സൈനുൽ ആബിദീന്"
english_title: "Pride of India Season 4 Spot Light Award"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79013/pride-of-india-season-4-spot-light-award"
published_at: "2022-11-07T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6368e29a7a803_Picsart_22-11-07_16-01-26-819.jpg"
keywords: []
---

# പ്രൈഡ് ഓഫ് ഇന്ത്യ സീസൺ 4 സ്പോട് ലൈറ്റ് അവാർഡ് സൈറസ് ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ. കെ.പി സൈനുൽ ആബിദീന്

> **Lead Summary:** **ദുബായ്** : പ്രൈഡ് ഓഫ് ഇന്ത്യ സീസൺ 4 ന്റെ ഭാഗമായി, ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ, ബഹു: വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനിൽ നിന്ന് സോഷ്യൽ സ്പോട് ലൈറ്റ് അവാർഡ് സൈറസ് ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ. കെ.പി സൈനുൽ ആബിദീൻ സ്വീകരിച്ചു. ആരോഗ്യരംഗത്ത് കഴിഞ്ഞ 30 വർഷമായി ഏറ്റവും മികച്ച സാമൂഹിക, കാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നതിന്റെ ഭാഗമായാണ് പുരസ്‌കാരം നൽകി ആദരിച്ചത്.

## Article Content

**ദുബായ്** : പ്രൈഡ് ഓഫ് ഇന്ത്യ സീസൺ 4 ന്റെ ഭാഗമായി, ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ ഞായറാഴ്ച നടന്ന ചടങ്ങിൽ, ബഹു: വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനിൽ നിന്ന് സോഷ്യൽ സ്പോട് ലൈറ്റ് അവാർഡ് സൈറസ് ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാൻ ഡോ. കെ.പി സൈനുൽ ആബിദീൻ സ്വീകരിച്ചു. ആരോഗ്യരംഗത്ത് കഴിഞ്ഞ 30 വർഷമായി ഏറ്റവും മികച്ച സാമൂഹിക, കാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്നതിന്റെ ഭാഗമായാണ് പുരസ്‌കാരം നൽകി ആദരിച്ചത്.

ചടങ്ങിൽ അൽ-താരിഖ് താബിത്, ഖലീഫ താനി, അലിബിൻ ഖലിറ്റ, സന്തോഷ് കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മുഖ്യാതിഥിയായി വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ സന്നിഹിതനായിരുന്നു. ബഹു: ഡോ. കെ. പി ഡോ. കെ.പി സൈനുൽ ആബിദീൻ ഉൾപ്പെടെ സാമൂഹിക കാരുണ്യ പ്രവർത്തന രംഗത്തിൽ മുന്നിട്ടുനിൽക്കുന്ന 9 വിശിഷ്ട വ്യക്തിത്വങ്ങളെ ചടങ്ങിൽ പുരസ്‌കാരം നൽകി ആദരിച്ചു. ചടങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79013/pride-of-india-season-4-spot-light-award)