---
title: "ഭൂരഹിത ഫോറസ്റ്റ് ലീസ് ഭൂമി കർഷക സമരസമിതി വയനാട് കലക്‌ട്രേറ്റിലേക്ക് മാർച്ച് നടത്തി"
english_title: "Landless Forest Lease Land Peasant Samara Samiti marched to Wayanad Collectorate."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79022/landless-forest-lease-land-peasant-samara-samiti-marched-to-wayanad-collectorate"
published_at: "2022-11-07T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6368eec02d6c4_Picsart_22-11-07_17-10-26-704.jpg"
keywords: []
---

# ഭൂരഹിത ഫോറസ്റ്റ് ലീസ് ഭൂമി കർഷക സമരസമിതി വയനാട് കലക്‌ട്രേറ്റിലേക്ക് മാർച്ച് നടത്തി

> **Lead Summary:** **വയനാട്** : ലീസ് ഭൂമിയിലെ കർഷകർക്ക് പട്ടയവും അനുബന്ധ രേഖകളും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭൂരഹിത ഫോറസ്റ്റ് ലീ സ് ഭൂമി കർഷക സമരസമിതി വയനാട് കലക്‌ട്രേറ്റിലേക്ക് മാർച്ച് നടത്തി. ഹിന്ദു ഐക്യവേദിയുടെ സഹകരണത്തോടെയായിരുന്നു സമരം.

## Article Content

**വയനാട്** : ലീസ് ഭൂമിയിലെ കർഷകർക്ക് പട്ടയവും അനുബന്ധ രേഖകളും അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭൂരഹിത ഫോറസ്റ്റ് ലീ സ് ഭൂമി കർഷക സമരസമിതി വയനാട് കലക്‌ട്രേറ്റിലേക്ക് മാർച്ച് നടത്തി. ഹിന്ദു ഐക്യവേദിയുടെ സഹകരണത്തോടെയായിരുന്നു സമരം.

പതിറ്റാണ്ടുകളായി ഫോറസ്റ്റ് ലീസ് ഭൂമിയിൽ താമസിക്കുന്നവർക്ക് സർക്കാർ നീതി നിഷേധിക്കുകയാണ് ആരോപിച്ചാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഹിന്ദു ഐക്യവേദിയുടെ സഹകരണത്തോടെ സമരസമിതി കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയത്. 

മുഴുവൻ രേഖകളും അനുവദിക്കുക, തടഞ്ഞ് വെച്ച ആനുകൂല്യങ്ങൾ പുനസ്ഥാപിക്കുക, വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ച കർഷകർക്ക് മതിയായ നഷ്ട പരിഹാരം നൽകുക കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.

ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ എസ്.ബിജു ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ കെ.കെ. രാജൻ അധ്യക്ഷത വഹിച്ചു.

പി.ആർ.രവീന്ദ്രൻ, വി.എസ്.വിനീഷ്, സുഷാന്ത് നരിക്കോടൻ, കെ.കെ.ദാമോദരൻ, എ.എം ഉദയകുമാർ, സി.എം. ബാലകൃഷ്ണൻ, സത്യൻ കോളൂർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79022/landless-forest-lease-land-peasant-samara-samiti-marched-to-wayanad-collectorate)