---
title: "ആറളം ഫാം പട്ടിക വർഗ്ഗ പ്രീമെട്രിക് ഹോസ്റ്റലിലെ പെൺകുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "An awareness class was organized for the girls of Aralam Farm Schedule Class Pre-Matric Hostel."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79033/an-awareness-class-was-organized-for-the-girls-of-aralam-farm-schedule-class-pre-matric-hostel"
published_at: "2022-11-07T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6368f679004fd_Picsart_22-11-07_17-43-15-537.jpg"
keywords: []
---

# ആറളം ഫാം പട്ടിക വർഗ്ഗ പ്രീമെട്രിക് ഹോസ്റ്റലിലെ പെൺകുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** **ആറളം : **പാൻ ഇന്ത്യാ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ആറളം ഫാം പട്ടിക വർഗ്ഗ പ്രീമെട്രിക് ഹോസ്റ്റലിലെ പെൺകുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**ആറളം : **പാൻ ഇന്ത്യാ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ആറളം ഫാം പട്ടിക വർഗ്ഗ പ്രീമെട്രിക് ഹോസ്റ്റലിലെ പെൺകുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ഹോസ്റ്റൽ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു. ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ വിൻസി ആൻ പീറ്റർ ജോസഫ് മുഖ്യാതിഥിയായി. വാർഡ് അംഗം മിനി ദിനേശൻ അദ്ധ്യക്ഷയായി.

പാനൽലോയർ അഡ്വ. ലിസ്മരിയ കുട്ടികളും നിയമവും എന്ന വിഷയത്തിൽ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.ശോഭ, ആറളം സബിൻസ്പെക്ടർ വി.ജെ.ജോസഫ്, ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ.പ്രദീപൻ ,പാരാ ലീഗൽ വോളണ്ടിയർമാരായ വാഴയിൽ ഭാസ്ക്കരൻ, പ്രദീപൻ തില്ലങ്കേരി, എസ്.ടി. പ്രൊമോട്ടർ ജോയൽ, വാർഡൻ മുനീബ്.എം.പി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79033/an-awareness-class-was-organized-for-the-girls-of-aralam-farm-schedule-class-pre-matric-hostel)