---
title: "ശ്രീരാമരാജ്യ രഥയാത്രക്ക് നവംബര്‍ ഒന്‍പതിന് മേലാറ്റൂരില്‍ സ്വീകരണം"
english_title: "Reception for Sri Rama Rajya Ratha Yatra at Melatoor on November 9."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79034/reception-for-sri-rama-rajya-ratha-yatra-at-melatoor-on-november-9"
published_at: "2022-11-07T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6368fbfbeb360_Picsart_22-11-07_18-05-03-427.jpg"
keywords: []
---

# ശ്രീരാമരാജ്യ രഥയാത്രക്ക് നവംബര്‍ ഒന്‍പതിന് മേലാറ്റൂരില്‍ സ്വീകരണം

> **Lead Summary:** ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി ദേശീയ സമിതിയുടെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ അയോദ്ധ്യയില്‍ നിന്ന് ആരംഭിച്ച ശ്രീരാമരാജ്യ രഥയാത്രക്ക് നവംബര്‍ ഒന്‍പതിന് മേലാറ്റൂരില്‍ സ്വീകരണം നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ നിന്ന് സ്വീകരിച്ച് വൈകിട്ട് 5.30ന് മേലാറ്റൂരിലെത്തിക്കും.

## Article Content

ശ്രീരാമദാസ മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റി ദേശീയ സമിതിയുടെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ അയോദ്ധ്യയില്‍ നിന്ന് ആരംഭിച്ച ശ്രീരാമരാജ്യ രഥയാത്രക്ക് നവംബര്‍ ഒന്‍പതിന് മേലാറ്റൂരില്‍ സ്വീകരണം നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജില്ലാ അതിര്‍ത്തിയായ രാമനാട്ടുകരയില്‍ നിന്ന് സ്വീകരിച്ച് വൈകിട്ട് 5.30ന് മേലാറ്റൂരിലെത്തിക്കും.

തുടര്‍ന്ന് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി ഉദ്ഘാടനം ചെയ്യും.

ശ്രീരാമാനന്ദാശ്രമം മഠാധിപതി ഡോ. ധര്‍മ്മാനന്ദസ്വാമികള്‍ അദ്ധ്യക്ഷനാകും. ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, രാമരാജ്യരഥയാത്ര നയിക്കുന്ന ശക്തിശാന്താനന്ദ മഹര്‍ഷി തുടങ്ങിയവര്‍ സംസാരിക്കും. സനാതനധര്‍മ്മം സ്വീകരിച്ച രാമസിംഹനെ ചടങ്ങില്‍ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ അരുണ്‍സ്വാമി, വി.ടി. ജയചന്ദ്രന്‍, ബാബു മങ്കട, കെ. ഉമാദേവി, ഗംഗാധരന്‍ കളരിക്കല്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79034/reception-for-sri-rama-rajya-ratha-yatra-at-melatoor-on-november-9)