---
title: "തൃശൂരില്‍ പതിനാറുകാരനെ മദ്യം നല്‍കി പീഡിപ്പിച്ചു: ട്യൂഷന്‍ അദ്ധ്യാപിക അറസ്റ്റില്‍"
english_title: "Atrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79040/atrested"
published_at: "2022-11-07T19:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636909d3561fc_n43950910416678281265512a148b05a20fcde8015f1a7977847f8420666eb378113b82071ab13c036d96b0.jpg"
keywords: []
---

# തൃശൂരില്‍ പതിനാറുകാരനെ മദ്യം നല്‍കി പീഡിപ്പിച്ചു: ട്യൂഷന്‍ അദ്ധ്യാപിക അറസ്റ്റില്‍

> **Lead Summary:** **തൃശൂര്‍:** പതിനാറുകാരനെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അദ്ധ്യാപിക അറസ്റ്റില്‍. തൃശൂരിലാണ് സംഭവം.കുട്ടി മാനസികമായി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് വിവരം പുറത്തുവരുന്നത്. ട്യൂഷന്‍ ടീച്ചറെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇവര്‍ കുറ്റം സമ്മതിച്ചു. സ്വഭാവത്തില്‍ മാറ്റം പ്രകടമായതോടെ അദ്ധ്യാപകര്‍ കാര്യം തിരക്കിയെങ്കിലും കുട്ടി ഒന്നും തുറന്നുപറഞ്ഞിരുന്നില്ല.

## Article Content

**തൃശൂര്‍:** പതിനാറുകാരനെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ ട്യൂഷന്‍ അദ്ധ്യാപിക അറസ്റ്റില്‍. തൃശൂരിലാണ് സംഭവം.കുട്ടി മാനസികമായി അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് വിവരം പുറത്തുവരുന്നത്. ട്യൂഷന്‍ ടീച്ചറെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. ഇവര്‍ കുറ്റം സമ്മതിച്ചു. സ്വഭാവത്തില്‍ മാറ്റം പ്രകടമായതോടെ അദ്ധ്യാപകര്‍ കാര്യം തിരക്കിയെങ്കിലും കുട്ടി ഒന്നും തുറന്നുപറഞ്ഞിരുന്നില്ല.

തുടര്‍ന്ന് കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോഴാണ് കുട്ടി പീഡനവിവരം പുറത്തുപറയുന്നത്. ട്യൂഷന്‍ ടീച്ചര്‍ മദ്യം നല്‍കി ഉപദ്രവിച്ചെന്നായിരുന്നു കുട്ടി വെളിപ്പെടുത്തിയത്. കൗണ്‍സിലര്‍ അദ്ധ്യാപകരെ വിവരമറിയിച്ചതിന് പിന്നാലെ ഇവര്‍ ശിശുക്ഷേമ സമിതിയില്‍ ഇക്കാര്യം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ ശിശുക്ഷേമ സമിതി അംഗങ്ങള്‍ വിവരങ്ങള്‍ തൃശൂര്‍ മണ്ണുത്തി പൊലീസിന് കൈമാറുകയായിരുന്നു. പതിനാറുകാരനെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ടീച്ചറെ കസ്റ്റഡിയില്‍ എടുത്തത്.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞുകഴിയുന്ന അദ്ധ്യാപിക കൊവിഡ് കാലത്താണ് ട്യൂഷന്‍ ആരംഭിച്ചത്. മുന്‍പ് ഫിറ്റ്‌നെസ് സെന്ററില്‍ പരിശീലകയായും ജോലി നോക്കിയിട്ടുണ്ട്. പോക്‌സോ നിയമപ്രകാരമാണ് അദ്ധ്യാപികയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ പ്രതിയുട‌െ പേരും മറ്റ് വിവരങ്ങളും വെളിപ്പെടുത്തരുതെന്നാണ് ചട്ടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79040/atrested)