---
title: "ഷട്ടില്‍ കളിക്കുന്നതിനിടെ പൊലിസുകാരന്‍ കുഴഞ്ഞുവീണുമരിച്ചു."
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79094/died"
published_at: "2022-11-08T05:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6369a0c4afc37_n439647020166786665497454af1cda83919357735eebfa168e673505ad49de7d0e2e8bac4615a35ab3ccb9.jpg"
keywords: []
---

# ഷട്ടില്‍ കളിക്കുന്നതിനിടെ പൊലിസുകാരന്‍ കുഴഞ്ഞുവീണുമരിച്ചു.

> **Lead Summary:** **കണ്ണൂര്‍**: ഷട്ടില്‍ കളിക്കുന്നതിനിടെ പൊലിസുകാരന്‍ കുഴഞ്ഞുവീണുമരിച്ചു.കെഎപി ഹവില്‍ദാറായ എടക്കോളത്തെ ലിജില്‍ കുര്യന്‍ വര്‍ഗീസാണ് തിങ്കളാഴ്ച വൈകുന്നേരം കോര്‍ട്ടില്‍ കുഴഞ്ഞുവീണത്.

## Article Content

**കണ്ണൂര്‍**: ഷട്ടില്‍ കളിക്കുന്നതിനിടെ പൊലിസുകാരന്‍ കുഴഞ്ഞുവീണുമരിച്ചു.കെഎപി ഹവില്‍ദാറായ എടക്കോളത്തെ ലിജില്‍ കുര്യന്‍ വര്‍ഗീസാണ് തിങ്കളാഴ്ച വൈകുന്നേരം കോര്‍ട്ടില്‍ കുഴഞ്ഞുവീണത്.

ധര്‍മശാല കെഎപി നാലാം ബറ്റാലിയന്‍ ആസ്ഥാനത്തെ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കളിച്ചു കൊണ്ടിരിക്കവെയാണ് ലിജില്‍ കുഴഞ്ഞു വീണത്. ഉടന്‍ സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. ആശുപത്രി മോര്‍ചറിയില്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79094/died)