---
title: "സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു"
english_title: "Gold prices fell again in the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79129/gold-prices-fell-again-in-the-state"
published_at: "2022-11-08T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6369f321896d9_gold-rate-6.jpg"
keywords: []
---

# സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു

> **Lead Summary:** സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് ഇടിഞ്ഞത്. ഇന്നലെയും 80 രൂപയുടെ ഇടിവ് ഉണ്ടായിരുന്നു. ഇന്നും ഇന്നലെയുമായി 160 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നും 10 രൂപ കുറഞ്ഞു. ഇന്നലെയും 10 രൂപയുടെ ഇടിവാണ് ഉണ്ടായത്.

## Article Content

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് ഇടിഞ്ഞത്. ഇന്നലെയും 80 രൂപയുടെ ഇടിവ് ഉണ്ടായിരുന്നു. ഇന്നും ഇന്നലെയുമായി 160 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37600 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്നും 10 രൂപ കുറഞ്ഞു. ഇന്നലെയും 10 രൂപയുടെ ഇടിവാണ് ഉണ്ടായത്.

ഇന്നത്തെ വിപണി വില 4700 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 10 രൂപയാണ് ഇന്നും കുറഞ്ഞത്. ഇന്നലെയും 10 രൂപയുടെ ഇടിവ് ഉണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3895 രൂപയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79129/gold-prices-fell-again-in-the-state)