---
title: "'സുരക്ഷിതം, ലാഭകരം': വിദ്യാര്‍ത്ഥികള്‍ക്കായി സുരക്ഷിതവും ചെലവു കുറഞ്ഞതുമായ ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി"
english_title: "Ksrtcbus"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79137/ksrtcbus"
published_at: "2022-11-08T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6369f64e49ea5_download.jpeg"
keywords: []
---

# 'സുരക്ഷിതം, ലാഭകരം': വിദ്യാര്‍ത്ഥികള്‍ക്കായി സുരക്ഷിതവും ചെലവു കുറഞ്ഞതുമായ ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി

> **Lead Summary:**  **തിരുവനന്തപുരം**: സ്കൂൾ വിനോദ യാത്രക്ക് യാത്രാ നിരക്ക് നിശ്ചയിച്ച്‌ കെ എസ് ആർ ടി സി. സ്കൂളുകളിലെ വിനോദ പഠന യാത്രകൾക്ക് കെ എസ് ആർ ടി സി ബസ്സുകൾക്കായി നിരക്കുകൾ നിശ്ചയിച്ചു. മിനി ബസുകൾ മുതൽ വോൾവോ മൾട്ടി ആക്സിൽ ബസുകൾ വരെ ഏഴ് വിഭാഗങ്ങളായി തിരിച്ചാണ് നിരക്കുകൾ പ്രഖ്യാപിച്ചത്. നാല് മണിക്കൂർ, എട്ട് മണിക്കൂർ, 12 മണിക്കൂർ, 16 മണിക്കൂർ എന്നിങ്ങനെ സമയ സ്ലാബുകൾ തിരിച്ചാണ് നിരക്ക് ക്രമീകരിച്ചിരിക്കുന്നത്.

## Article Content

 **തിരുവനന്തപുരം**: സ്കൂൾ വിനോദ യാത്രക്ക് യാത്രാ നിരക്ക് നിശ്ചയിച്ച്‌ കെ എസ് ആർ ടി സി. സ്കൂളുകളിലെ വിനോദ പഠന യാത്രകൾക്ക് കെ എസ് ആർ ടി സി ബസ്സുകൾക്കായി നിരക്കുകൾ നിശ്ചയിച്ചു. മിനി ബസുകൾ മുതൽ വോൾവോ മൾട്ടി ആക്സിൽ ബസുകൾ വരെ ഏഴ് വിഭാഗങ്ങളായി തിരിച്ചാണ് നിരക്കുകൾ പ്രഖ്യാപിച്ചത്. നാല് മണിക്കൂർ, എട്ട് മണിക്കൂർ, 12 മണിക്കൂർ, 16 മണിക്കൂർ എന്നിങ്ങനെ സമയ സ്ലാബുകൾ തിരിച്ചാണ് നിരക്ക് ക്രമീകരിച്ചിരിക്കുന്നത്.

ഓരോ സമയങ്ങളിലും സഞ്ചരിക്കാവുന്ന പരമാവധി ദൂരവും നിജപ്പെടുത്തിയിട്ടുണ്ട്. നിശ്ചയിച്ച ദൂരത്തെക്കാൾ അധികമായി ഓടുന്ന ഓരോ കിലോമീറ്ററിനും അധിക നിരക്ക്  നൽകേണ്ടി വരും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79137/ksrtcbus)