---
title: "അമ്പായത്തോട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഓർമ്മ പെരുന്നാൾ സമാപനം 13ന്"
english_title: "Ambayathod sent meris Orthodox church "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79140/ambayathod-sent-meris-orthodox-church"
published_at: "2022-11-08T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6369fe651d007_Screenshot_2022-11-08-12-29-05-709_com.miui.gallery.jpg"
keywords: []
---

# അമ്പായത്തോട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ ഓർമ്മ പെരുന്നാൾ സമാപനം 13ന്

> **Lead Summary:** **അമ്പായത്തോട്** : സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ 13/ 11/ 2022 ഞായറാഴ്ച്ചയോടുകൂടി സമാപിക്കും.

## Article Content

**അമ്പായത്തോട്** : സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ 13/ 11/ 2022 ഞായറാഴ്ച്ചയോടുകൂടി സമാപിക്കും.

നവംബർ 6 മുതൽ 13 വരെയായിരുന്നു ഓർത്തഡോക്സ് ദേവാലയത്തിൽ ഓർമ്മ പെരുന്നാൾ ആചരിച്ചിരുന്നത്.

സമാപന ദിവസമായ 12,13 തീയതികളിൽ ഭക്തിനിർഭരമായ പെരുന്നാൾ റാസ, വാദ്യമേളങ്ങളുടെ കലാപ്രകടനം, കണ്ണൂർ ബേബി മെമ്മോറിയൽ ജിം കെയർ ഹോസ്പിറ്റലിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് തുടങ്ങിയവയും ഉണ്ടാകും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79140/ambayathod-sent-meris-orthodox-church)