---
title: "കണ്ണൂർ പുറക്കളത്ത് ജപ്തി ചെയ്ത വീട് തിരികെ ലഭിച്ചു സുഹറയ്ക്കും കുടുംബത്തിനും സ്വന്തം വീട്ടിൽ അന്തിയുറങ്ങാം"
english_title: "The foreclosedSuhara and her family can rest in their own home"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79157/the-foreclosedsuhara-and-her-family-can-rest-in-their-own-home"
published_at: "2022-11-08T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a01ab31982_Picsart_22-11-08_12-39-48-786.jpg"
keywords: []
---

# കണ്ണൂർ പുറക്കളത്ത് ജപ്തി ചെയ്ത വീട് തിരികെ ലഭിച്ചു സുഹറയ്ക്കും കുടുംബത്തിനും സ്വന്തം വീട്ടിൽ അന്തിയുറങ്ങാം

> **Lead Summary:** **കണ്ണൂർ** : ബാങ്ക് ജപ്തിചെയ്ത കണ്ണൂർ ജില്ലയിലെ പുറക്കളത്തെ വീട്ടിൽ പി.എം. സുഹറയും കുടുംബവും തിരിച്ചെത്തി. വായ്പയെടുത്ത തുകയിൽ അടയ്ക്കാനുണ്ടായിരുന്ന 14.75 ലക്ഷം രൂപ തിരിച്ചടച്ചതോടെയാണ് ജപ്തി ചെയ്ത് സീൽചെയ്ത വീട് ബാങ്ക് അധികൃതർ തുറന്നുനൽകിയത്.

## Article Content

**കണ്ണൂർ** : ബാങ്ക് ജപ്തിചെയ്ത കണ്ണൂർ ജില്ലയിലെ പുറക്കളത്തെ വീട്ടിൽ പി.എം. സുഹറയും കുടുംബവും തിരിച്ചെത്തി. വായ്പയെടുത്ത തുകയിൽ അടയ്ക്കാനുണ്ടായിരുന്ന 14.75 ലക്ഷം രൂപ തിരിച്ചടച്ചതോടെയാണ് ജപ്തി ചെയ്ത് സീൽചെയ്ത വീട് ബാങ്ക് അധികൃതർ തുറന്നുനൽകിയത്.

ബാങ്ക് വീട് ജപ്തി ചെയ്തതിനെ തുടർന്ന് വീട്ടുവരാന്തയിൽ അന്തിയുറങ്ങിയ സുഹറയുടെയും കുടുംബത്തിന്റെയും ദയനീയാവസ്ഥയെക്കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

സുഹറയും മാതാവ് നബീസുവും സുഹറയുടെ മകളുമായിരുന്നു ദിവസങ്ങളോളം വീട്ടുവരാന്തയിൽ കഴിഞ്ഞത്. സെപ്റ്റംബർ 12-ന് വൈകിട്ടായിരുന്നു കേരള ബാങ്ക് അധികൃതർ വീടും സ്ഥലവും ജപ്തിചെയ്തത്.

2012-ലാണ് സുഹറ സംസ്ഥാന സർവീസ് സഹകരണ ബാങ്കിന്റെ തെക്കിബസാർ ശാഖയിൽനിന്ന് 10 ലക്ഷം രൂപ വായ്പയെടുത്തത്. 4.34 ലക്ഷം രൂപ തിരിച്ചടച്ചിരുന്നു. പിന്നീട് സാമ്പത്തികപ്രയാസം കാരണം തവണ മുടങ്ങുകയായിരുന്നു. 20 ലക്ഷത്തോളം രൂപ അടയ്ക്കാനുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79157/the-foreclosedsuhara-and-her-family-can-rest-in-their-own-home)