---
title: "കേരള ഗവര്‍ണറുടെ നിലപാട് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ"
english_title: "The Vice Chancellor of Kannur University said that Kerala Governor's position is causing difficultie"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79162/the-vice-chancellor-of-kannur-university-said-that-kerala-governors-position-is-causing-difficultie"
published_at: "2022-11-08T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a041c838f4_1667892080096.jpg"
keywords: []
---

# കേരള ഗവര്‍ണറുടെ നിലപാട് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ

> **Lead Summary:** **കണ്ണൂർ : **കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. കേരള ഗവർണറുടെ നടപടികൾ ബുദ്ധിമുട്ടുണ്ടാക്കുന്നതായി കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

**കണ്ണൂർ : **കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ. കേരള ഗവർണറുടെ നടപടികൾ ബുദ്ധിമുട്ടുണ്ടാക്കുന്നതായി കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

നിയമപരമായി കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലറായി തുടരുമെന്ന് അദ്ദേഹം പറഞ്ഞു. കേരള ഗവർണർക്കു മുന്നിൽ നേരിട്ടു ഹാജരാകില്ലെന്നും വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ വ്യക്തമാക്കി.

നേരത്തേ, പുറത്താക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചാൻസലർ കൂടിയായ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകിയ കാരണം കാണിക്കൽ നോട്ടിസിന് മറുപടി നൽകിയതായും ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79162/the-vice-chancellor-of-kannur-university-said-that-kerala-governors-position-is-causing-difficultie)