---
title: " സ്കൂൾ വിദ്യാർത്ഥികൾ ക്കായി ജംബോ സർക്കസ് വേദിയിൽ ചിത്രരചനാ മത്സരം"
english_title: " drawing competition for school students at Jumbo Circus venue."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79178/-drawing-competition-for-school-students-at-jumbo-circus-venue"
published_at: "2022-11-08T13:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a114bafc5a_Picsart_22-11-08_13-42-37-360.jpg"
keywords: []
---

#  സ്കൂൾ വിദ്യാർത്ഥികൾ ക്കായി ജംബോ സർക്കസ് വേദിയിൽ ചിത്രരചനാ മത്സരം

> **Lead Summary:** **കണ്ണൂർ**: സർക്കസ് കാണാനും അറിയാനും എത്തിയ കുരുന്നുകൾ തമ്പിലെ കണ്ണഞ്ചിക്കും പ്രകടനങ്ങൾ വർണങ്ങളിൽ ചാലിച്ചെഴുതിയപ്പോൾ അതു സർക്കസ് കലാകാരൻമാർക്കും കാണികൾക്കും ആവേശകരമായി.

## Article Content

**കണ്ണൂർ**: സർക്കസ് കാണാനും അറിയാനും എത്തിയ കുരുന്നുകൾ തമ്പിലെ കണ്ണഞ്ചിക്കും പ്രകടനങ്ങൾ വർണങ്ങളിൽ ചാലിച്ചെഴുതിയപ്പോൾ അതു സർക്കസ് കലാകാരൻമാർക്കും കാണികൾക്കും ആവേശകരമായി.

തോട്ടട എസ്.എൻ കോളേജിലെ അലുമിനിയം അസോസിയേഷനും ജംബോ സർക്കസ് മാനേജ്മെന്റും സംയുക്തമായാണ് യു.പി സ്കൂൾ വിദ്യാർത്ഥികൾ ക്കായി ജംബോ സർക്കസ് വേദിയിൽ ചിത്രരചനാ മത്സരം നടത്തിയത്.

തമ്പിനെയും സർക്കസ് കലാകാരൻമാരെയും അവർ സൃഷ്ടിക്കുന്ന സാഹസിക മായാപ്രപഞ്ചങ്ങളെയുമാണ് കുട്ടികൾ പുനരാവിഷ്കരിച്ചത്. മത്സരാർത്ഥികൾക്കും സ്കൂൾ പ്രതിനിധികൾക്കും സൗജന്യ പ്രവേശനം നൽകിയാണ് ചിത്ര വരയ്ക്കൽ നടത്തിയത്. എസ്.എൻ അലുമ്നി രക്ഷാധികാരി അജയ്ശങ്കർ , രത്നകുമാർ മോറായി, അഡ്വ.എം.കെ അനിൽകുമാർ , കെ.കെ പ്രമോദ്, ആർടിസ്റ്റ് ശശി കല എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79178/-drawing-competition-for-school-students-at-jumbo-circus-venue)