---
title: "തളിപ്പറമ്പ് നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവം തുടങ്ങി"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79192/thaliparamba"
published_at: "2022-11-08T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a2aa53b3b0_Picsart_22-11-08_15-38-21-430.jpg"
keywords: []
---

# തളിപ്പറമ്പ് നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവം തുടങ്ങി

> **Lead Summary:**  തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവം കെ.സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്തു. നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായിരുന്നു. നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ അധ്യക്ഷതവഹിച്ചു.

## Article Content

 തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവം കെ.സുധാകരൻ എം.പി. ഉദ്ഘാടനം ചെയ്തു. നടൻ സന്തോഷ് കീഴാറ്റൂർ മുഖ്യാതിഥിയായിരുന്നു. നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ അധ്യക്ഷതവഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ.കെ.രത്നകുമാരി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ഷീബ, പി.ശ്രീമതി, വി.എം.സീന, സുനിജ ബാലകൃഷ്ണൻ, കൗൺസിലർമാരായ കെ.ഖദീജ, പി.പി.മുഹമ്മദ്‌ നിസാർ, പ്രിൻസിപ്പൽ പി.ഗീത എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ബുധനാഴ്ച വൈകീട്ട് നാലിന് എം.വി.ഗോവിന്ദൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79192/thaliparamba)