---
title: "പയ്യന്നൂർ ഉപജില്ല കലോത്സവത്തിന്റെ വരവറിയിച്ചുകൊണ്ട് വിളംബരഘോഷയാത്ര സംഘടിപ്പിച്ചു"
english_title: "Payyannur sub-district organized a procession to announce the arrival of Kalotsavam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79193/payyannur-sub-district-organized-a-procession-to-announce-the-arrival-of-kalotsavam"
published_at: "2022-11-08T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a2ba7401a4_Picsart_22-11-08_15-35-48-574.jpg"
keywords: []
---

# പയ്യന്നൂർ ഉപജില്ല കലോത്സവത്തിന്റെ വരവറിയിച്ചുകൊണ്ട് വിളംബരഘോഷയാത്ര സംഘടിപ്പിച്ചു

> **Lead Summary:** **വെള്ളൂർ**: ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന പയ്യന്നൂർ ഉപജില്ല കലോത്സവത്തിന്റെ വരവറിയിച്ചുകൊണ്ട് വിളംബരഘോഷയാത്ര സംഘടിപ്പിച്ചു. വെള്ളൂർ ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര ഹൈവേയിലൂടെ സഞ്ചരിച്ച് സ്കൂളിൽ സമാപിച്ചു. ബാൻഡ് മേളത്തിന്റെയും മുത്തുക്കുട ഏന്തിയ വനിതകളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ സ്കൗട്ട് ഗൈഡ്, റെഡ് ക്രോസ് വളണ്ടിയർമാർ തുടങ്ങിയവർ അണിനിരന്നു നവംബർ 9 മുതൽ 13 വരെ വെള്ളൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന പയ്യന്നൂർ ഉപജില്ലാ കലോത്സവത്തിന്റെ വരവറിയിച്ചു കൊണ്ടാണ് വിളംബര ഘോഷയാത്ര സംഘടിപ്പത്.

## Article Content

**വെള്ളൂർ**: ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന പയ്യന്നൂർ ഉപജില്ല കലോത്സവത്തിന്റെ വരവറിയിച്ചുകൊണ്ട് വിളംബരഘോഷയാത്ര സംഘടിപ്പിച്ചു. വെള്ളൂർ ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര ഹൈവേയിലൂടെ സഞ്ചരിച്ച് സ്കൂളിൽ സമാപിച്ചു. ബാൻഡ് മേളത്തിന്റെയും മുത്തുക്കുട ഏന്തിയ വനിതകളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ സ്കൗട്ട് ഗൈഡ്, റെഡ് ക്രോസ് വളണ്ടിയർമാർ തുടങ്ങിയവർ അണിനിരന്നു നവംബർ 9 മുതൽ 13 വരെ വെള്ളൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന പയ്യന്നൂർ ഉപജില്ലാ കലോത്സവത്തിന്റെ വരവറിയിച്ചു കൊണ്ടാണ് വിളംബര ഘോഷയാത്ര സംഘടിപ്പത്.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാ മാമാങ്കമെന്ന് വിളിക്കാവുന്ന പരിപാടിയാണ് കേരളാ സ്കൂൾ കലോത്സവം. പയ്യന്നൂർ ഉപജില്ലാ കലോത്സവത്തിന് ഇത്തവണ ആതിഥ്യമരുളുന്നത് വെള്ളൂർ ഗവ ഹർസെക്കണ്ടറി സ്കൂളാണ് . നവംബർ 9 മുതൽ 13 വരെയാണ് കലോത്സവം നടക്കുക. നവംബർ 9 ന് ഓഫ് സ്റ്റേജ് മത്സരങ്ങളും 10, 11, 12, 13 തീയതികളിൽ സ്റ്റേജ് മത്സരങ്ങളും നടക്കും.

മത്സരങ്ങൾക്കായി വ്യത്യസ്ത ഇനം പൂക്കളുടെ പേരിലറിയപ്പെടുന്ന പതിമൂന്ന് സ്റ്റേജുകൾ ഒരുക്കിയിട്ടുണ്ട്. നൂറിലധികം സ്കൂളുകളിൽ നിന്നായി അയ്യായിരത്തോളം വിദ്യാർത്ഥികളാണ് മേളയിൽ പങ്കെടുക്കുകയെന്ന് സംഘാടകർ അറിയിച്ചു. കെ.കെ വസുമതി, കെ.വി ബിജിലി, പി.വി കുഞ്ഞപ്പൻ, ഇ ഭാസ്ക്കരൻ, വി.വി സജിത, സമീറ ടീച്ചർ, കെ വി സുധാകരൻ,ടി.കെ അബ്ദുള്ള എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79193/payyannur-sub-district-organized-a-procession-to-announce-the-arrival-of-kalotsavam)