---
title: "വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ ഇന്‍സെന്‍റീവ് എണ്ണക്കമ്പനികള്‍ പിന്‍വലിച്ചു"
english_title: "Oil companies have withdrawn incentives for commercial cooking gas cylinders"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79206/oil-companies-have-withdrawn-incentives-for-commercial-cooking-gas-cylinders"
published_at: "2022-11-08T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a34e5b9c98_Screenshot_2022-11-08-16-15-45-74_a23b203fd3aafc6dcb84e438dda678b6.jpg"
keywords: []
---

# വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ ഇന്‍സെന്‍റീവ് എണ്ണക്കമ്പനികള്‍ പിന്‍വലിച്ചു

> **Lead Summary:** **കൊച്ചി** : വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ ഇന്‍സെന്‍റീവ് എണ്ണക്കമ്പനികള്‍ പിന്‍വലിച്ചു. ഇതോടെ വിപണി വിലക്കു തന്നെ ഇനി വാണിജ്യ സിലിണ്ടറുകള്‍ ഡീല‍ര്‍മാര്‍ വില്‍ക്കേണ്ടി വരും. നിലവില്‍ കൂടുതല്‍ സ്റ്റോക്ക് എടുക്കുന്ന ഡീലര്‍മാര്‍ക്ക് എണ്ണക്കമ്പനികള്‍ പരമാവധി 240 രൂപവരെ ഇന്‍സെന്‍റീവ് നല്‍കിയിരുന്നു.

## Article Content

**കൊച്ചി** : വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ ഇന്‍സെന്‍റീവ് എണ്ണക്കമ്പനികള്‍ പിന്‍വലിച്ചു. ഇതോടെ വിപണി വിലക്കു തന്നെ ഇനി വാണിജ്യ സിലിണ്ടറുകള്‍ ഡീല‍ര്‍മാര്‍ വില്‍ക്കേണ്ടി വരും. നിലവില്‍ കൂടുതല്‍ സ്റ്റോക്ക് എടുക്കുന്ന ഡീലര്‍മാര്‍ക്ക് എണ്ണക്കമ്പനികള്‍ പരമാവധി 240 രൂപവരെ ഇന്‍സെന്‍റീവ് നല്‍കിയിരുന്നു.

ഇതിന്‍റെ ഭാഗമായി വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഹോട്ടലുകള്‍ക്ക് വാണിജ്യ സിലിണ്ടറുകള്‍ ഡീലര്‍മാര്‍ നല്‍കിയിരുന്നത്.ഇന്‍സെന്‍റീവ് പിന്‍വലിച്ചതോടെ വിപണി വിലക്കു തന്നെ ഹോട്ടലുകാര്‍ക്ക് പാചക വാതകം വാങ്ങേണ്ടി വരും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79206/oil-companies-have-withdrawn-incentives-for-commercial-cooking-gas-cylinders)